ദുബായ്: ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഏഷ്യാ കപ്പ് കിരീടം നിലനിർത്തി. അവേശകരമായ മത്സരത്തിൽ അവസാന പന്തിലായിരുന്നു ഇന്ത്യൻ വിജയം. ബംഗ്ലാദേശ് ഉയർത്തിയ 223 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ മൂന്നു വിക്കറ്റ് ശേഷിക്കേ ലക്ഷ്യത്തിലെത്തി. അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ ഇന്ത്യയെ വിറപ്പിച്ചാണ് ബംഗ്ലാദേശ് കീഴടങ്ങിയത്. ഇന്ത്യയുടെ ഏഴാം ഏഷ്യാ കപ്പ് കിരീടമാണിത്. മഹ്മദുള്ള എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ ആറു റൺസ് വേണ്ടിയിരുന്ന ഇന്ത്യയെ കേദാർ ജാദവും (24) കുൽദീപ് യാദവും (5) ചേർന്ന് വിജയത്തിലെത്തിക്കുകയായിരുന്നു. നേരത്തെ കാലിനു പരിക്കേറ്റ് പിന്മാറിയ കേദാർ, ജഡേജ പുറത്തായ ശേഷം വീണ്ടും ബാറ്റിങ്ങിനെത്തുകയായിരുന്നു. രവീന്ദ്ര ജഡേജ (23) ഭുവവനേശ്വർ കുമാർ (21) എന്നിവരുടെ ഇന്നിങ്സുകൾ അവസാന നിമിഷം ഇന്ത്യയ്ക്ക് രക്ഷയായി. ഓപ്പണിങ് വിക്കറ്റിൽ 35 റൺസ് ചേർത്ത ശേഷം ധവാനാണ് ആദ്യം പുറത്തായത്. 15 റൺസെടുത്ത ധവാനെ നസ്മുൾ ഇസ്ലാം പുറത്താക്കി. തൊട്ടുപിന്നാലെ മികച്ച ഫോമിലുളള അമ്പാട്ടി റായിഡുവിനെ(2) മടക്കി മഷ്റഫി മുർത്താസ ഇന്ത്യയെ ഞെട്ടിച്ചു. നാലാമനായി ക്രീസിലെത്തിയ ദിനേശ് കാർത്തിക്കിനെ കൂട്ടുപിടിച്ച് സ്കോർ ഉയർത്തുന്നതിനിടെ രോഹിത്തിനെ റൂബൽ ഹുസൈൻ പുറത്താക്കി. 55 പന്തിൽ നിന്ന് മൂന്ന് സിക്സറും മൂന്ന് ബൗണ്ടറിയും ഉൾപ്പെടെ 48 റൺസെടുത്താണ് രോഹിത്ത് പുറത്തായത്. പിന്നാലെ ധോണിയും കാർത്തിക്കും ചേർന്ന കൂട്ടുകെട്ട് ഇന്ത്യയെ തകർച്ചയിൽ നിന്ന് കരകയറ്റി. സ്കോർ 137-ൽ നിൽക്കെ കാർത്തിക്കിനെ മഹ്മദുള്ള വീഴ്ത്തി. പിന്നീട് 36 റൺസെടുത്ത ധോനിയും പുറത്തായതോടെ ഇന്ത്യ ശരിക്കും പ്രതിസന്ധിയിലായി. 19 റൺസെടുത്ത കേദാർ ജാദവ് പരിക്കേറ്റ് പിന്മാറിയതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. പിന്നീട് ഒത്തു ചേർന്ന രവീന്ദ്ര ജഡേജ-ഭുവനേശ്വർ സഖ്യം ഇന്ത്യയെ വിജയത്തിലെത്തിച്ചു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 48.3 ഓവറിൽ 222 റൺസിന് ബംഗ്ലാദേശ് ഓൾഔട്ടാകുകയായിരുന്നു. പതിനെട്ടാം ഏകദിനം കളിക്കാനിറങ്ങിയ ലിട്ടൺ ദാസിന്റെ സെഞ്ചുറിയാണ് ബംഗ്ലാദേശിനെ ഈ സ്കോറിലെത്തിച്ചത്. കരിയറിലെ ആദ്യ ഏകദിന സെഞ്ചുറി കുറിച്ച ദാസ് മാത്രമാണ് ബംഗ്ലാനിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. 117 പന്തിൽ 121 റൺസെടുത്ത ദാസ്, ധോനിയുടെ മിന്നൽ സ്റ്റംപിങ്ങിൽ പുറത്താവുകയായിരുന്നു. 21-ാം ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 120 എന്ന നിലയിൽനിന്ന് ബംഗ്ലാദേശ് തകർന്നടിയുകയായിരുന്നു. ലിട്ടണും ഓപ്പണർ മെഹ്ദി ഹസനും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 125 പന്തിൽ 120 റൺസടിച്ചു. പിന്നീട് 102 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അവർക്ക് പത്തു വിക്കറ്റുകളും നഷ്ടമായി. ആദ്യ വിക്കറ്റ് വീണതോടെ കളി മാറി. കൈയിൽ കിട്ടിയ കളിയിൽനിന്ന് ബംഗ്ലാദേശിന്റെ പിടി പിന്നീട് അയഞ്ഞു പോവുകയായിരുന്നു. ഇമ്രുൾ ഖയിസ് (2), മുഷ്ഫിഖർ റഹിം (5), മുഹമ്മദ് മിഥുൻ (2) എന്നിവർ അടുത്തടുത്ത ഓവറിൽ മടങ്ങിയതോടെ ബംഗ്ലാദേശ് വിക്കറ്റ് നഷ്ടമില്ലാതെ 120 എന്ന നിലയിൽനിന്ന് നാലുവിക്കറ്റിന് 139 എന്ന നിലയിലായി. മിഥുനെ, ഉഗ്രൻ ഫീൽഡിങ്ങിലൂടെ രവീന്ദ്ര ജഡേജ റണ്ണൗട്ടാക്കി. ഇമ്രുളിനെ ചാഹൽ വിക്കറ്റിനു മുന്നിൽ കുടുക്കി. മുഷ്ഫിഖറിനെ കേദാർ ജാദവ് പുറത്താക്കി. മികച്ച ഫീൽഡിങ്ങും ഇന്ത്യയെ തുണച്ചു. ബംഗ്ലാദേശിന്റെ മൂന്നുപേർ റണ്ണൗട്ടായപ്പോൾ രണ്ടുപേരെ ധോനി സ്റ്റംപ് ചെയ്ത് മടക്കി. ദാസിനു ശേഷം 32 റൺസെടുത്ത മെഹ്ദി ഹാസനും 33 റൺസെടുത്ത സൗമ്യ സർക്കാരും മാത്രമാണ് ബംഗ്ലാനിരയിൽ രണ്ടക്കം കടന്നത്. ദാസും പരീക്ഷണ ഓപ്പണർ മെഹ്ദി ഹാസനും നൽകിയ മികച്ച തുടക്കം മുതലാക്കാൻ ബംഗ്ലാദേശ് മധ്യനിരയ്ക്ക് സാധിച്ചില്ല. സ്പിന്നർമാരായ കുൽദീപ് യാദവ് മൂന്നും കേദാർ രണ്ടും ചാഹൽ ഒരു വിക്കറ്റും നേടിയപ്പോൾ പേസ് വിഭാഗത്തിന്റെ നേട്ടം ബുംറയുടെ ഒരു വിക്കറ്റിൽ ഒതുങ്ങി. നേരത്തെ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. Content Highlights: india vs bangladesh asia cup final at dubai LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;}
from mathrubhumi.latestnews.rssfeed https://ift.tt/2xZhLq2
via
IFTTT
No comments:
Post a Comment