ഫെയ്‌സ്ബുക്കില്‍ വന്‍ സുരക്ഷാ വീഴ്ച: അഞ്ചു കോടി പ്രൊഫൈലുകള്‍ ഹാക്കര്‍മാരുടെ കൈകളില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 29, 2018

ഫെയ്‌സ്ബുക്കില്‍ വന്‍ സുരക്ഷാ വീഴ്ച: അഞ്ചു കോടി പ്രൊഫൈലുകള്‍ ഹാക്കര്‍മാരുടെ കൈകളില്‍

വാഷിങ്ടൺ: അഞ്ചുകോടി ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി സി.ഇ.ഒ മാർക്ക് സക്കർബെർഗ്. ഇന്ത്യയിലെ നല്ലൊരു വിഭാഗം ഉപയോക്താക്കളുടേയും വിവരങ്ങൾ ചോർന്നിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. അക്കൗണ്ടുകൾ സുരക്ഷിതമാക്കാനുള്ള നടപടികൾ സ്വീകരിച്ചതായും സക്കർബെർഗ് പറഞ്ഞു. പ്രൈവസി ഫീച്ചറിലെ സുരക്ഷാ പാളിച്ച കണ്ടെത്തിയാണ് ഹാക്കർമാർ വ്യക്തിഗത വിവരങ്ങളിലേക്ക് നുഴഞ്ഞു കയറിയത്. മറ്റുള്ളവർ നമ്മുടെ ഫെയ്സ്ബുക്ക് പ്രൊഫൈൽ എങ്ങനെ കാണുന്നുവെന്ന് നോക്കാനുള്ള ഫീച്ചറിലാണ് സുരക്ഷാ പാളിച്ചയുണ്ടായതെന്നും സക്കർബെർഗ് പറഞ്ഞു. ഏതൊക്കെ രാജ്യത്തുനിന്നുള്ളവരുടെ അക്കൗണ്ടുകളിലാണ് നുഴഞ്ഞു കയറ്റമുണ്ടായതെന്ന വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല. 200 കോടി ഉപയോക്താക്കളിൽ 27 കോടി ഉപയോക്താക്കൾ ഫെയ്സ്ബുക്കിന് ഇന്ത്യയിൽ നിന്നു മാത്രമുണ്ട്. ഇന്ത്യക്കാർ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇന്ത്യയിലെ ഫെയ്സ്ബുക്ക് മേധാവിയും പ്രതികരിച്ചില്ല. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് അക്കൗണ്ടുകളിൽ നുഴഞ്ഞു കയറിയതായി ഫെയ്സ്ബുക്ക് സാങ്കേതിക വിദഗ്ധർ ഹാക്കർമാർ കണ്ടെത്തിയത്. സുരക്ഷാ വീഴ്ച കണ്ടെത്തിയ മറ്റ് നാല് കോടി അക്കൗണ്ടുകൾ ഉടൻ സുരക്ഷിതമാക്കാനുള്ള നടപടികൾ കമ്പനി സ്വീകരിക്കുകയായിരുന്നു. ആരാണ് ഈ സൈബർ ആക്രമണത്തിന് പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. content highlights:Major security breach in facebook accounts, 5 crore profiles affected


from mathrubhumi.latestnews.rssfeed https://ift.tt/2R3QaNg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages