മോദിക്കും അമിത് ഷായ്ക്കും ഐ.എസ്.ഐയുമായി 'മഹാസഖ്യ'മെന്ന് കോണ്‍ഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 29, 2018

മോദിക്കും അമിത് ഷായ്ക്കും ഐ.എസ്.ഐയുമായി 'മഹാസഖ്യ'മെന്ന് കോണ്‍ഗ്രസ്

ന്യൂഡൽഹി : ബി.ജെ.പി അദ്ധ്യക്ഷൻഅമിത് ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാകിസ്താനും ഐ.എസ്.ഐയുമായി മഹാസഖ്യമുണ്ടെന്ന് കോൺഗ്രസ് ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ദേശീയ താൽപര്യങ്ങളും സുരക്ഷയും ഒറ്റുകൊടുത്തെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ആരോപിച്ചു. ഐ.എസ്.ഐയെ പഠാൻകോട്ട് സൈനികതാവളത്തിലേക്ക് ക്ഷണിച്ചതിന് പ്രധാനമന്ത്രിയും ബി.ജെ.പി പ്രസിഡന്റും രാജ്യത്തോട് മാപ്പ് പറയണം. ഇന്ത്യൻ സൈന്യത്തിന്റെ ശൗര്യവും നെഞ്ചുറപ്പും കാരണമാണ് പാകിസ്താനിലെ തീവ്രവാദ ക്യാമ്പുകളിൽ സർജിക്കൽ സ്ട്രൈക്ക് നടന്നത്. അതുപയോഗിച്ച് രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാൻ പ്രധാനമന്ത്രി ശ്രമിക്കരുത്. ഇന്ത്യൻ പ്രധാനമന്ത്രിമാരിൽഐ.എസ്.ഐയുടെ ഏറ്റവും പ്രിയപ്പെട്ട ആൾ നരേന്ദ്ര മോദിയാണെന്ന് ഐ.എസ്.ഐ മുൻ തലവൻ ആസ്സാദ് ദുരാനി പറഞ്ഞിരുന്നു. മോദിക്കും അമിത് ഷായ്ക്കും ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. പഠാൻകോട്ട് ആക്രമണം അന്വേഷിക്കുന്നതിൽ പാകിസ്താൻ ഗൗരവമായ ഇടപെടലുകൾ നടത്തുന്നുണ്ട് എന്നാണ് 2016 മാർച്ച് 30ന് അമിത് ഷാ കൊൽക്കത്തയിൽ പറഞ്ഞത്. ഐ.എസ്.ഐക്ക് ഈ അഭിനന്ദനത്തിന്റെ സ്വഭാവ സർട്ടിഫിക്കറ്റ് നൽകിയത് എന്തിനാണെന്ന് അമിത് ഷാ വ്യക്തമാക്കണം. ഇന്ത്യൻ സൈന്യത്തിന്റെ കരുത്തിനെയും ത്യാഗത്തയും കോൺഗ്രസ് അഭിവാദ്യം ചെയ്യുന്നു. രാജ്യവും സൈന്യത്തിന്റെ ത്യാഗ മനോഭാവത്തെയും സഹനശക്തിയെയും വിലമതിക്കുന്നുണ്ട്. വിവിധ കാലഘട്ടങ്ങളിൽ നടന്ന യുദ്ധങ്ങൾ ഇന്ത്യൻ സൈന്യത്തിന്റെ ധീരതയുടെ തെളിവുകളാണ്. ഇന്ത്യൻ സൈനികരുടെ ചോരയും ജീവത്യാഗവും വോട്ട് നോടാനുള്ള മാർഗമായാണ് ബി.ജെ.പിയും പ്രധാനമന്ത്രിയും ഉപയോഗിച്ചു പോരുന്നത്. രാഷ്ട്രീയ ഇടപെടലുകളുടേയും നയങ്ങളുടെയും അഭാവം അതിർത്തിപ്രശ്നങ്ങളിലേക്കും ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങളിലേക്കും നയിച്ചു.നിയന്ത്രണ രേഖയിൽ പാകിസ്താൻ മൂവായിരത്തോളം വെടിനിർത്തൽ ലംഘനങ്ങൾ നടത്തിയപ്പോൾ എവിടെയായിരുന്നു 56 ഇഞ്ച് നെഞ്ചെന്നുംസുർജേവാല ചോദിച്ചു. ജവാൻമാരുടെ മൃതദേഹങ്ങൾ പാകിസ്താൻ വികൃതമാക്കിയിട്ടും മോദി സർക്കാർ ഒരു നോക്കുകുത്തിയായി തുടർന്നുവെന്നും രൺദീപ് സുർജേവാല ആരോപിച്ചു. content highlights:Congress Says PM, Amit Shah Have Alliance With ISI


from mathrubhumi.latestnews.rssfeed https://ift.tt/2IoYwes
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages