കാമുകിയെ തലയ്ക്കടിച്ചു കൊന്ന് യുവാവ് തൂങ്ങി മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 29, 2018

കാമുകിയെ തലയ്ക്കടിച്ചു കൊന്ന് യുവാവ് തൂങ്ങി മരിച്ചു

കരിഷ്മ പൂജാരി മംഗളൂരു: കാമുകിയെ വീട്ടിൽചെന്ന് തലയ്ക്കടിച്ചുകൊന്ന് യുവാവ് ആത്മഹത്യചെയ്തു. മൂഡബിദ്രി പരന്ത്യയിലാണ് സംഭവം. കരിഷ്മ പൂജാരിയാണ് (20) കൊല്ലപ്പെട്ടത്. കാമുകൻ ലോഹിത് (23) ആണ് അതേവീട്ടിൽ തൂങ്ങിമരിച്ചത്. മംഗളൂരു ബജാൾ സ്വദേശിയായ ലോഹിത് വ്യാഴാഴ്ച ഉച്ചയോടെ ആരുമില്ലാത്തസമയം കരിഷ്മയുടെ വീട്ടിൽ എത്തുകയായിരുന്നു. സംസാരത്തിനിടെ ലോഹിത് കരിഷ്മയുടെ കഴുത്തുഞെരിച്ചു. തുടർന്ന് കൈയിൽ കരുതിയ ഹാമർകൊണ്ട് കരിഷ്മയുടെ തല അടിച്ചുതകർത്തു. കരിഷ്മ മരിച്ചെന്ന് ഉറപ്പുവരുത്തിയ ലോഹിത് അതേവീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. കൊലപാതക കാരണം വ്യക്തമല്ല. മൂഡബിദ്രി പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2OezT9V
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages