കൊൽക്കത്ത: മഹാപ്രളയത്തിൽനിന്ന് ഒരുമയുടെ കൈപിടിച്ച് കരകയറുകയാണ് കേരളം. കഴിഞ്ഞ സീസണിൽ കലിപ്പടക്കാൻ വന്നിട്ട് നിരാശയുടെ മഹാപ്രളയത്തിൽ മുങ്ങിപ്പോയ ബ്ലാസ്റ്റേഴ്സും ആഗ്രഹിക്കുന്നത് അത്തരമൊരു കരകയറലാണ്. മഴ പെയ്തൊഴിയാത്ത കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബോൾ അഞ്ചാം സീസണിലെ ഉദ്ഘാടന മത്സരത്തിനിറങ്ങുമ്പോൾ വിജയം മാത്രമാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. രണ്ടുതവണ കലാശപ്പോരാട്ടത്തിൽ തങ്ങളെ വീഴ്ത്തിയ ചിരവൈരികളായ എ.ടി.കെ. കൊൽക്കത്തയാണ് എതിരാളി. സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ രാത്രി ഏഴര മണിക്കാണ് കിക്കോഫ്. പുതിയ ബ്ലാസ്റ്റേഴ്സ് കഴിഞ്ഞതെല്ലാം മറന്നേക്കൂ... പരിശീലകൻ ഡേവിഡ് ജെയിംസ് പറഞ്ഞ വാക്കുകൾ വിശ്വസിക്കാമെങ്കിൽ ഈ സീസണിൽ കളത്തിലെത്തുന്നത് പുതിയൊരു ബ്ലാസ്റ്റേഴ്സാണ്. ഞങ്ങൾക്ക് ഞങ്ങളുണ്ടേ... എന്നു തുടങ്ങുന്ന ബ്ലാസ്റ്റേഴ്സിന്റെ പുതിയ തീം സോങ് പോലെ ആത്മവിശ്വാസം തുളുമ്പുന്ന നിലയിലായിരുന്നു താരങ്ങളെല്ലാം. സസ്പെൻഷൻ നേരിടുന്ന മലയാളിതാരം അനസ് എടത്തൊടികയും പരിക്കുകാരണം വിഷമിക്കുന്ന കെ. പ്രശാന്തും ഒഴികെയുള്ള താരങ്ങളെല്ലാം ആദ്യ അങ്കത്തിനായി കൊൽക്കത്തയിലെത്തിയിട്ടുണ്ട്. അനസിന്റെ അസാന്നിധ്യത്തിൽ പ്രതിരോധത്തിൽ ക്യാപ്റ്റൻ സന്ദേശ് ജിംഗാനൊപ്പം ഫ്രഞ്ച് താരം സിറിൾ കാലിയും സെർബിയൻ താരം പെസിച്ചും ഇന്ത്യൻ യുവതാരം ലാൽറുവാത്താരയുമാകും ആദ്യ ഇലവനിലുണ്ടാകുന്നത്. 4-2-3-1 എന്ന ശൈലിയിൽ പ്രതിരോധത്തിന് തൊട്ടുമുന്നിൽ മലയാളിതാരം സക്കീർ മുണ്ടംപാറയും സെർബിയൻ താരം ക്രമാറവിച്ചുമാകും. അറ്റാക്കിങ് മിഡ്ഫീൽഡിൽ കറേജ് പെക്കൂസൻ, ഹോളിചരൺ നർസാരി, സെമിലെൻ ദംഗൽ എന്നിവരാകും ഇറങ്ങുന്നത്. സ്ലൊവേനിയൻ താരം മതേജ് പോപ്ലാറ്റ്നിക് ഏക സ്ട്രൈക്കറാകും. മലയാളിതാരം സി.കെ. വിനീതിനെയും ഉഗാണ്ട താരം കെസിറോൺ കിസിറ്റോയെയും പകരക്കാരാക്കും. കൊൽക്കത്ത ബ്ലാസ്റ്റാകും ഐ.എസ്.എല്ലിൽ രണ്ടുതവണ കിരീടം ചൂടിയിട്ടുള്ള കൊൽക്കത്ത കഴിഞ്ഞ സീസണിലെ നിരാശാജനകമായ പ്രകടനം മറന്നാണ് ഇത്തവണ കളത്തിലെത്തുന്നത്. തന്ത്രശാലിയായ കോച്ച് സ്റ്റീവ് കോപ്പലിന്റെ കീഴിൽ മികച്ച താരനിര തന്നെയാണ് കൊൽക്കത്തയുടെ കുപ്പായത്തിൽ ഇറങ്ങുന്നത്. പ്രതിരോധത്തിൽ കാമറൂൺ താരം ആ്രേന്ദ ബിക്കെയും മധ്യനിരയിൽ സ്പാനിഷ് താരം ലാൻസറോട്ടിയും മുന്നേറ്റത്തിൽ ബ്രസീൽ താരം എവർട്ടൺ സാൻോസും നൈജീരിയൻ താരം കാലു ഉച്ചേയും അവരുടെ മികച്ച പ്രതീക്ഷകളാണ്. ഇവർക്കൊപ്പം പ്രതിഭാധനരായ ഇന്ത്യൻതാരങ്ങളായ ബൽവന്ത് സിങ്ങും യൂജിൻസൺ ലിങ്ദോയും ജയേഷ് റാണെയും പ്രണോയ് ഹൽദാറുമൊക്കെ അണിനിരക്കുന്നതോടെ കൊൽക്കത്തയ്ക്ക് കരുത്തേറും.
from mathrubhumi.latestnews.rssfeed https://ift.tt/2NSZZQt
via
IFTTT
No comments:
Post a Comment