മാഡ്രിഡ്: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടതിന്റെ യാതൊരു ക്ഷീണവുമില്ലാതെ സ്പാനിഷ് ലീഗിൽ കുതിപ്പു തുടർന്ന് റയൽ മാഡ്രിഡ്. ലീഗിലെ മൂന്നാം മത്സരത്തിൽ ലെഗനെസിനെ ഒന്നിനെതിരേ നാലു ഗോളുകൾക്കാണ് റയൽ തകർത്തത്. സ്ട്രൈക്കർ കരീം ബെൻസിമയുടെ ഇരട്ട ഗോളുകളാണ് റയലിന് തുടർച്ചയായ മൂന്നാം ജയം സമ്മാനിച്ചത്. കളി തുടങ്ങി 17-ാം മിനിറ്റിൽ തന്നെ ഗാരെത് ബെയ്ൽ റയലിനെ മുന്നിലെത്തിച്ചു. എന്നാൽ 24-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് കാരിലോ ലെഗനെസിനു വേണ്ടി സമനില പിടിച്ചു. ആദ്യ പകുതിയിൽ 1-1 എന്ന സ്കോറിനാണ് ഇരുടീമുകളും പിരിഞ്ഞത്. രണ്ടാം പകുതിയിൽ രണ്ടു ഗോളുകളോടെ ബെൻസിമ റയലിന് ആധിപത്യം നൽകി. 48, 61 മിനിറ്റുകളിലായിരുന്നു ബെൻസിമയുടെ ഗോളുകൾ. പിന്നാലെ 66-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് നായകൻ റാമോസ് റയലിന്റെ ഗോൾ എണ്ണം നാലാക്കി. 3 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ലീഗിൽ ഒന്നാമതാണ് റയൽ മാഡ്രിഡ്. മത്സരത്തിൽ 80 ശതമാനത്തോളം പന്ത് കൈവശം വെച്ചതും റയലായിരുന്നു. അത്ലറ്റിക്കോയ്ക്ക് തോൽവി റയൽ മൂന്നാം വിജയം നേടിയപ്പോൾ നഗരവൈരികളായ അത്ലറ്റിക്കോ മാഡ്രിഡ് ആദ്യ തോൽവി വഴങ്ങി. ഞായറാഴ്ച പുലർച്ചെ നടന്ന എവേ മത്സരത്തിൽ സെൽറ്റ വിഗോയോടാണ് സിമിയോണിയുടെ ടീം തോൽവി വഴങ്ങിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അത്ലറ്റിക്കോയുടെ തോൽവി. രണ്ടാം പകുതിയിലെ ആദ്യ ഏഴു മിനിറ്റുകൾക്കുള്ളിലായിരുന്നു സെൽറ്റ വിഗോയുടെ ഗോളുകൾ. 46-ാം മിനിറ്റിൽ മാക്സിമിലിയാനോ ഗോമസും 52-ാം മിനിറ്റിൽ ഇയാഗോ ആസ്പാസുമാണ് ഗോളുകൾ നേടിയത്. സെൽറ്റയുടെ വിജയം. രണ്ടാം പകുതിയിലെ ആദ്യ 7 മിനുട്ടുകളിൽ പിറന്ന രണ്ട് ഗോളുകളാണ് അത്ലറ്റിക്കോയുടെ കഥ കഴിച്ചത്. ഇയാഗോ ആസ്പസും ഗോമസുമാണ് സെൽറ്റ വിഗോയ്ക്കായി ഗോളുകൾ നേടിയത്. 70-ാം മിനിറ്റിൽ സ്റ്റീഫൻ സാവിച്ച് രണ്ടാം മഞ്ഞ കണ്ട് പുറത്തുപോയതോടെ അത്ലറ്റിക്കോ ശരിക്കും കുഴങ്ങി. മൂന്ന് കളികളിൽ നിന്ന് നാല് പോയന്റു മാത്രമുള്ള അത്ലറ്റിക്കോ ഇപ്പോൾ പത്താം സ്ഥാനത്താണ്.
from mathrubhumi.latestnews.rssfeed https://ift.tt/2wAu50p
via
IFTTT
No comments:
Post a Comment