മോദി പദ്ധതി പ്രഖ്യാപിച്ച് രണ്ടാം നാള്‍ ജനനം: ആയുഷ്മാന്‍ ഭാരത് ബേബിയായി കരിഷ്മ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 2, 2018

മോദി പദ്ധതി പ്രഖ്യാപിച്ച് രണ്ടാം നാള്‍ ജനനം: ആയുഷ്മാന്‍ ഭാരത് ബേബിയായി കരിഷ്മ

ന്യൂഡൽഹി: ഭൂമിയിലേക്ക് ജനിച്ച് വീണയുടൻ താരമായിരിക്കുകയാണ് കരിഷ്മ. ഹരിയാനയിലെ കല്പന ചൗള സർക്കാർ ആശുപത്രിയിൽ ഓഗസ്റ്റ് 17-നാണ് കരിഷ്മ ജനിച്ചത്. ഇനി കരിഷ്മ അറിയപ്പെടുക ആയുഷ്മാൻ ഭാരത് ബേബി എന്ന പേരിലാകും. ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കി രണ്ടു ദിവസത്തിനകമായിരുന്നു കരിഷ്മയുടെ ജനനം. പദ്ധതിയുടെ ആദ്യ നേട്ടം തേടിയെത്തിയിരിക്കുന്നത് കരിഷ്മയുടെ അച്ഛൻ അമിത് കുമാറിനെയാണ്. സിസേറിയനിലൂടെയായിരുന്നു കരിഷ്മയുടെ ജനനം. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പ്രകാരം ആശുപത്രി ഫീസായി 9000 രൂപ ആശുപത്രിയുടെ അക്കൗണ്ടിലെത്തി. രാജ്യത്തെ 10 കോടി കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതാണ് ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി.സെപ്തംബർ 25 ഓടെ ഇത് രാജ്യവ്യാപകമായി നടപ്പാക്കും. പദ്ധതിയുടെ ആദ്യ ഘട്ടമായി ഹരിയാനയിൽ 26 ആശുപത്രികളിലാണ് പദ്ധതി നടപ്പാക്കിയത്. സ്വാതന്ത്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി പ്രഖ്യാപിച്ചത്. ഇതു കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് അമിത് കുമാറിന്റെ ഭാര്യ മൗസാമി കൽപന ചൗള ആശുപത്രിയിൽ പ്രസവത്തിനായി അഡ്മിറ്റായത്. രണ്ടു ദിവസത്തിനകം കരിഷ്മക്ക് ജന്മവും നൽകി.


from mathrubhumi.latestnews.rssfeed https://ift.tt/2wAcq90
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages