സിപിഎം തൊടുപുഴ ഏരിയാ കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തു; അക്രമം നടത്തിയത് മൂന്ന് ബൈക്കുകളില്‍ എത്തിയ ആറംഗസംഘം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

സിപിഎം തൊടുപുഴ ഏരിയാ കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തു; അക്രമം നടത്തിയത് മൂന്ന് ബൈക്കുകളില്‍ എത്തിയ ആറംഗസംഘം

ഇടുക്കി : സിപിഐ എം തൊടുപുഴ ഏരിയാ കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന സ.കെ എസ് കൃഷ്ണപിള്ള സ്മാരക മന്ദിരം അക്രമികൾ അടിച്ചു തകർത്തു. വെളളിയാഴ്ച പുലർച്ചെ 5.20 നായിരുന്നു ആക്രമണം. ഓഫീസിന്റെ 13 ജനലുകൾ അടിച്ചു തകർത്ത അക്രമികൾ ഒരു സ്വിച്ച് ബോർഡും നശിപ്പിച്ചു.

എസ്ഡിപിഐയാണ് അക്രമത്തിന് പിന്നിലെന്ന് കരുതുന്നു. മൂന്നു ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് അക്രമം നടത്തിയത്.ഇവരിൽ ചിലർ മുഖം മറച്ചിരുന്നു. കഴിഞ്ഞ ദിവസം എം ജി സർവകലാശാലാ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്ഡിപിഐ, കാംപസ് ഫ്രണ്ട് പ്രവർത്തകരും തൊടുപുഴയിൽ എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു.

ഇതിന്റെ പേരിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് പാർട്ടി ഓഫീസ് അടിച്ചു തകർത്തത്.പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ ഏരിയാ കമ്മിറ്റി ഓഫീസ് സന്ദർശിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച അദ്ദേഹം അക്രമികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.



from mangalam.com https://ift.tt/2QNRNhS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages