ആള്‍വാര്‍: സാമൂഹ്യമാധ്യമത്തിലൂടെ കണ്ടെത്തിയ പഴയ കോളേജ് സുഹൃത്ത് വിനോദയാത്രയ്ക്ക് കൊണ്ടുപോയി ഹോട്ടലിലിട്ട് പീഡിപ്പിച്ചെന്ന ആരോപണവുമായി മോഡലും ടെലിവിഷന്‍ താരവുമായ നടിയുടെ പരാതി. മുംബൈക്കാരിയായ യുവതി 25 കാരനായ തന്റെ പഴയ സുഹൃത്തിനെതിരേയാണ് പോലീസില്‍ പരാതി നല്കിയിരിക്കുന്നത്. സെപ്തംബര്‍ 4 ന് ആള്‍വാറിലെ നീമ്രാണയില്‍ വെച്ച് തന്നെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് ആരോപണം ഉയര്‍ത്തിയിട്ടുള്ളത്.
2014 ല്‍ മുംബൈയിലെ കോളേജിലെ സഹപാഠികളായിരുന്നു താനും പ്രതിയുമെന്ന് യുവതി പരാതിയില്‍ പറഞ്ഞിട്ടുണ്ട്. അതിന് ശേഷം ഈ വര്‍ഷം സാമൂഹ്യമാധ്യമം വഴി പരിചയം പുതുക്കുകയും വീണ്ടും സുഹൃത്തുക്കളാകുകയും ബന്ധം പഴയതിനേക്കാള്‍ ആഴത്തിലാകുകയും ചെയ്തു. തുടര്‍ന്ന് നേരില്‍ കാണുന്നതിനായി യുവതി മുംബൈയില്‍ നിന്നും ആഗസ്റ്റില്‍ ഡല്‍ഹിയിലേക്ക് പറന്നു. വീട്ടിലേക്ക് കൊണ്ടുപോയ യുവാവ് യുവതിയെ വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും പരിചയപ്പെടുത്തി. ഇതിന് ശേഷം സെപ്തംബര്‍ 4 ന് രാജസ്ഥാനിലെ നീമ്രാനയിലേക്ക് യാത്രപോകാന്‍ തീരുമാനിച്ചു.
പ്രതിയും അയാളുടെ ഏതാനും സുഹൃത്തുക്കളും ചേര്‍ന്ന് എടുത്ത വാടക കാറിലായിരുന്നു യാത്ര. നിമ്രാനയില്‍ എത്തിച്ചേര്‍ന്ന ഇവര്‍ രാത്രി തങ്ങാന്‍ റൂം ബുക്ക് ചെയ്യുകയും പ്രതിയും ഇരയും ഒരുമിച്ചു താമസിച്ച മുറിയില്‍ വെച്ച് പ്രതി നടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. യുവതിയുടെ മൊഴിയെടുത്ത പോലീസ് കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശുകാരിയായി യുവതി അവിടെ നിന്നുമാണ് മുംബൈയിലെത്തി മോഡലിംഗിന്റെ ഭാഗമായതും അതുവഴി ടെലിവിഷന്‍ രംഗത്ത് സജീവമായതും. ഇപ്പോള്‍ അറിയപ്പെടുന്ന നടിയായി മാറിയിട്ടുണ്ട്്.
from mangalam.com https://ift.tt/2xH5g2C
via IFTTT
No comments:
Post a Comment