കാമുകനെന്ന് അവകാശപ്പെട്ട് യുവാവ് സ്വയം തീ കൊളുത്തി മരിച്ച സംഭവത്തോടെ വിവാദത്തിലായ ടെലിവിഷന്‍ നടി നിലാനി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. വിഷം കഴിച്ചായിരുന്നു ആത്മഹത്യാ ശ്രമം നടത്തിയശതന്നും വിവരം അറിഞ്ഞ ബന്ധുക്കള്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ നടിയെ ഉടന്‍ തന്നെ എത്തിച്ചെന്നും താരം ഇപ്പോള്‍ ചികിത്സയിലാണെന്നും തെന്നിന്ത്യന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നടി അപകടനില തരണം ചെയ്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
ഗാന്ധി ലക്ഷ്മി കുമാര്‍ എന്ന യുവാവ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തതോടെയാണ് നിലാനി വിവാദത്തിലായത്. നിലാനിയുടെ മുന്‍ കാമുകന്‍ എന്ന് കരുതുന്ന ഇയാള്‍ താനും നിലാനിയുമായി അടുത്തിടപഴകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച ശേഷമായിരുന്നു ആത്മഹത്യ. നടിയുമായുള്ള പ്രണയ ബന്ധം തകര്‍ന്നതാണ് ഗാന്ധി ലക്ഷ്മി കുമാറിന്റെ മരണത്തിന് പിന്നിലെന്നായിരുന്നു ആരോപണം. എന്നാല്‍ മൂന്ന് വര്‍ഷം മുമ്പ് പരിചയപ്പെടുകയും നല്ല സുഹൃത്തുക്കളായി മാറുകയും ചെയ്തതിന് പിന്നാലെ ഗാന്ധിലക്ഷ്മി കുമാര്‍ പ്രണയം പറയുകയും വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ടു വരികയായിരുന്നെന്നും തനിക്ക് സമ്മതമല്ലായിരുന്നെന്നും ഇവര്‍ പറഞ്ഞു.
രണ്ടു കുട്ടികളുടെ മാതാവായ താന്‍ അവരുടെ ഭാവിയെ കരുതിയാണ് വിവാഹം വേണ്ടെന്ന് വെച്ചത്. അനേകം പേരില്‍ നിന്നും ഇപ്പോഴും തനിക്ക് പ്രണയാഭ്യര്‍ത്ഥനയും വിവാഹാലോചനയും മറ്റും വരുന്നുണ്ടെന്നും ഗാന്ധിയെ വിവാഹം ചെയ്താല്‍ തനിക്ക് നേരിയ സുരക്ഷ കിട്ടുമെന്ന ആലോചന തനിക്കുണ്ടായിരുന്നു എന്നും എന്നാല്‍ അക്കാര്യം അയാളോട് പറഞ്ഞില്ലെന്നേയുള്ളെന്നും പറഞ്ഞു. അതിനിടയിലാണ് അയാള്‍ക്ക് പല പെണ്ണുങ്ങളുമായും ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് പിന്മാറിയതെന്നും പറഞ്ഞു.
എന്നാല്‍ കുമാറിന്റെ മരണത്തില്‍ തെളിവുകള്‍ ഒന്നും ഇല്ലാതിരുന്നിട്ടും താനാണ് കൊലയാളി എന്ന രീതിയില്‍ മാധ്യമങ്ങള്‍ വാര്‍ത്ത പടച്ചുവിടുകയാണെന്ന ആരോപണവുമായി നിലാനി രംഗത്തെത്തി. ഗാന്ധിനഗര്‍ സ്വദേശിയായ ലക്ഷ്മി കുമാര്‍ കഴിഞ്ഞ ദിവസം രാവിലെ കെക നഗറിലെ വീട്ടില്‍ വെച്ചാണ് കുമാര്‍ തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.
മൂന്ന് വര്‍ഷമായി ഇയാള്‍ നടി നിലാനിയുമായി പ്രണയത്തിലായിരുന്നു. നിലാനിയുടെ ഷൂട്ടിംഗ് ലൊക്കേഷനുകളിലും ഇയാള്‍ സ്ഥിരം സാന്നിധ്യമായിരുന്നു. നടിയെ ഷൂട്ടിംഗിന് കൊണ്ട് പോകുന്നതും തിരികെ കൊണ്ടുവരുന്നതും ഇയാളായിരുന്നു.എന്നാല്‍ വിവാഹം ചെയ്യണം എന്ന ഇയാളുടെ ആഗ്രഹത്തിന് നടി എതിര് നിന്നു. വിവാഹത്തിന് താല്‍പര്യമില്ല എന്ന് പറഞ്ഞാണ് ഇയാളുമായുള്ള ബന്ധം നടി അവസാനിപ്പിച്ചതെന്നും ഇതാണ് മരണത്തിന് പിന്നിലെന്നുമായിരുന്നു വാര്‍ത്തകള്‍.
ആദ്യം പ്രണയം പറഞ്ഞ ലളിത് പിന്നീട് വിവാഹം കഴിക്കാന്‍ അഭ്യര്‍ത്ഥിച്ചു. അത് നിരസിച്ചപ്പോള്‍ തന്നെ കൊല്ലുമെന്ന് വരെ അയാള്‍ ഭീഷണി മുഴക്കി. പലപ്പോഴും തന്നെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയെന്നും നിലാനി ആരോപിച്ചു. പീഡനം ആവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ താന്‍ ലളിതിനെതിരെ പോലീസില്‍ കേസ് കൊടുത്തിരുന്നു. ഇയാള്‍ സ്‌റ്റേഷനില്‍ വെച്ചും തന്നോട് അടിയുണ്ടാക്കിയിരുന്നെന്നും നിലാനി ആരോപിച്ചു. നിലാനിയുടേയും ലളിതിന്റേയും സ്വകാര്യ നിമിഷങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിരിപ്പിച്ച ശേഷമായിരുന്നു ലളിത് ആത്മഹത്യ ചെയ്തത്. താന്‍ ഒളിവില്‍ പോയിട്ടില്ലെന്നും നിങ്ങള്‍ക്ക് മുന്നില്‍ തന്നെ ഉണ്ടെന്നും നിലാനി പറഞ്ഞു.
from mangalam.com https://ift.tt/2xEw5nY
via IFTTT
No comments:
Post a Comment