എസ്. രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ കേസെടുത്ത മൂന്നാര്‍ എസ്‌ഐക്ക് 24 മണിക്കൂറിനുള്ളില്‍ സ്ഥലംമാറ്റം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

എസ്. രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ കേസെടുത്ത മൂന്നാര്‍ എസ്‌ഐക്ക് 24 മണിക്കൂറിനുള്ളില്‍ സ്ഥലംമാറ്റം

മൂന്നാര്‍: ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രനെതിരെ കേസെടുത്ത മൂന്നാര്‍ എസ്‌ഐക്ക് സ്ഥലംമാറ്റം. കേസെടു്ത് 24 മണിക്കൂറിനുള്ളിലാണ് നടപടിയുണ്ടായിരിക്കുന്നത്. പി.ജെ. വര്‍ഗീസിനെ കട്ടപ്പനയിലേക്കാണ് മാറ്റം എംഎല്‍എയുടെ പ്രതികാരനടപടിയാണെന്നാണ് സൂചനകള്‍.

ഇന്നലെ വൈകിട്ടോടെയാണ് ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചത്. അതേസമയം സ്ഥലംമാറ്റം പ്രതികാരനടപടിയല്ലെന്ന് പോലീസ് വിശദീകരണം. പീരുമേഡ് സ്വദേശിയായ വര്‍ഗീസിന് കാലാവസ്ഥ ശരിയാകാത്തതിനാലാണ് സ്ഥലം മാറ്റം ചോദിച്ചുവാങ്ങിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ പോലീസുകാര്‍ക്കിടയില് അമര്‍ഷം പുകയുന്നുണ്ട്.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ വര്‍ഗീസിനെ ഇത് അഞ്ചാംവട്ടമാണു സ്ഥലംമാറ്റുന്നത്. എംഎല്‍എക്കും ദേവികുളം തഹസില്‍ദാര്‍ പി.കെ.ഷാജിക്കുമെതിരെ ബുധനാഴ്ചയാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം മൂന്നാര്‍ പൊലീസ് കേസെടുത്തത്. രാജേന്ദ്രനാണ് ഒന്നാം പ്രതി. എംഎല്‍എയ്‌ക്കൊപ്പമുള്ള സംഘത്തില്‍ ഉണ്ടായിരുന്ന ദേവികുളം തഹസീല്‍ദാര്‍ക്കും എതിരെ കേസെടുക്കും. അതിക്രമിച്ച് കടക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. എംഎല്‍എയ്ക്ക് ഒപ്പമുണ്ടായിരുന്ന കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്ക് എതിരെയും കേസെടുക്കും.



from mangalam.com https://ift.tt/2QMjesx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages