കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസിൽ ആരോപണ വിധേയനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച് ചങ്ങനാശ്ശേരി സഹായ മെത്രാൻ തോമസ് തറയിൽ രംഗത്തെത്തി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മാർ.തോമസ് തറയിലിന്റെ പ്രസ്താവന. കുറ്റം തെളിയുന്നത് വരെ നിരപരാധിയാണെന്ന് കരുതണമെന്നാണ് പഠിച്ചിരിക്കുന്നതെന്നും കുറ്റാരാപിതൻ കത്തോലിക്കാ മെത്രാൻ ആയതുകൊണ്ടാണോ ഇങ്ങനെയെന്നും അദ്ദേഹം ചോദിക്കുന്നു. സത്യമറിയാതെ സഭയ്ക്ക് നടപടിയെടുക്കാൻ കഴിയില്ലെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിൽ നിന്ന് കുറ്റവാളിയെന്ന് തെളിയിക്കപ്പെടുന്നതുവരെ കുറ്റാരോപിതനെ നിരപരാധിയെന്ന് കരുതണം എന്നാണ് ഇതുവരെ പഠിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോൾ ഒരു കാര്യം മനസിലായി: കുറ്റാരോപിതൻ ഒരു വൈദികനോ കത്തോലിക്ക മെത്രാനോ ആണെങ്കിൽ നിരപരാധിയെന്ന് തെളിയിക്കുന്നതുവരെ അയാൾ കുറ്റവാളിയെന്ന് കണക്കാക്കപ്പെടും! ഇത് കാലത്തിന്റെ മാറ്റമാണോ അതോ നീതിബോധത്തിന്റെ പരിണാമമാണോയെന്നു എനിക്ക് നിശ്ചയം ഇല്ല.... പലരും സഭയുടെ മൗനത്തെക്കുറിച്ചു എന്നോട് ചോദിച്ചു. എനിക്കൊരുത്തരം മാത്രമേ ഉള്ളു...സത്യം അറിയാതെ നിലപാടെടുക്കാൻ സഭക്ക് സാധിക്കില്ല. അന്വേഷണവും വിചാരണയും കഴിയാതെ കുറ്റവാളിയെ പ്രഖ്യാപിക്കാൻ കഴിയുമെന്നതും കേരളം മോഡലിന്റെ പുതിയ സംഭാവനയായി കാണാവുന്നതാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2x5rN9I
via
IFTTT
No comments:
Post a Comment