മോസ്കോ: ഉഭയകക്ഷി ചർച്ചകൾക്കും നയതന്ത്ര കൗശലങ്ങൾക്കും അവധി നൽകി രണ്ട് രാഷ്ട്രത്തലവന്മാർ ആസ്വദിച്ച് പാചകം ചെയ്യുന്നതിനെക്കുറിച്ചാണ് റഷ്യയിലെ ഇപ്പോഴത്തെ ചൂടേറിയ സംസാരം. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും ചൈനീസ് പ്രിസഡന്റ് ഷീ ജിൻപിങ്ങും ഒന്നിച്ച് പാചകത്തിലേർപ്പെട്ടിരിക്കുന്നതിന്റെ വീഡിയോ റഷ്യയിലെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. റഷ്യൻ സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാൻ ആയിരം ബിസിനസ്സുകാരുമായാണ് ഷീ ജിൻപിങ് എത്തിയത്. നീല ഏപ്രൺ അണിഞ്ഞ് ബ്ലിനി എന്നറിയപ്പെടുന്ന റഷ്യൻ പാൻ കേക്ക് ഉണ്ടാക്കുന്ന തിരക്കിലാണ് ഇരുവരും. ഇരുവരും വോഡ്കയോടൊപ്പം പാൻകേക്ക് കഴിക്കുന്നതും വീഡിയോയിലുണ്ട്. ഇരുവരും ഒന്നിച്ച് ഇതാദ്യമായല്ല പാൻകേക്ക് ഉണ്ടാക്കി കഴിക്കുന്നത്. ചൈന സന്ദർശനത്തിനിടെ പുടിൻ ജിൻപിങിനൊപ്പം പാചകം ചെയ്തത് അന്ന് വാർത്തയായിരുന്നു. റഷ്യ-ചൈന ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇരുനേതാക്കളും കൂടിക്കാഴ്ച്ച നടത്തിയത്. വിദേശ നിക്ഷേപകരെ ഉന്നം വച്ചുള്ള റഷ്യൻ ഇക്കണോമിക് ഫോറത്തിൽ ചൈനയിൽ നിന്നുള്ള ആയിരത്തോളം ബിസിനസ്സുകാരാണ് പങ്കെടുക്കുന്നത്. content highlights:Putin, Xi Jinping make pancakes together, Russia-China
from mathrubhumi.latestnews.rssfeed https://ift.tt/2CMQUDy
via
IFTTT
No comments:
Post a Comment