തമിഴ്‌നാട്ടില്‍ മന്ത്രിയുടേയും ഡി.ജി.പിയുടേയും വസതികളില്‍ സി.ബി.ഐ റെയ്ഡ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 5, 2018

തമിഴ്‌നാട്ടില്‍ മന്ത്രിയുടേയും ഡി.ജി.പിയുടേയും വസതികളില്‍ സി.ബി.ഐ റെയ്ഡ്

ചെന്നൈ: ഗുഡ്കാ അഴിമതിയുമായി ബന്ധപ്പെട്ട് തമിഴ്നാട് ആരോഗ്യവകുപ്പ് മന്ത്രി സി. വിജയഭാസ്കർ, ഡി.ജി.പി. ടി.കെ രാജേന്ദ്രൻ തുടങ്ങിയ പ്രമുഖരുടെ വീടുകളിൽ സി.ബി.ഐ റെയ്ഡ്. തമിഴ്നാട്ടിൽ നിരോധിച്ച പുകയില ഉത്പന്നങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട കേസിൽ ഇക്കഴിഞ്ഞ ഏപ്രിലിലാണ് മദ്രാസ് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. മുൻ പോലീസ് കമ്മീഷണർ എസ്. ജോർജ്, ഭക്ഷ്യസുരക്ഷാ, വിൽപ്പന നികുതി ഉദ്യോഗസ്ഥരുടേതുൾപ്പെടെ 32 സ്ഥലങ്ങളിൽ ഇന്ന് റെയ്ഡ് നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2016ൽ പുകയില വ്യവസായിയായ മാധവ റാവുവിന്റെ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ 40 കോടി രൂപ കൈക്കൂലി നൽകിയ രാഷ്ട്രീയ നേതാക്കളുടേയും ഉന്നത ഉദ്യോഗസ്ഥഥരുടേയും പേരുവിവരങ്ങളടങ്ങിയ ഡയറി കണ്ടെത്തിയിരുന്നു. നിരോധിച്ച പുകയില ഉത്പന്നങ്ങൾ കരിഞ്ചന്തയിൽ വിൽപ്പനയ്ക്ക് അനുവദിക്കാനായാണ് കൈക്കൂലി നൽകിയത്. Content Highlights:CBI Raids Tamil Nadu Minister, Police Chief In Chennai in Gutka Scam


from mathrubhumi.latestnews.rssfeed https://ift.tt/2oIKHi5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages