ബിഷപ്പിന്റെ അറസ്റ്റിന് നിയമ തടസമില്ല- ഡി ജി പി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 20, 2018

ബിഷപ്പിന്റെ അറസ്റ്റിന് നിയമ തടസമില്ല- ഡി ജി പി

കൊച്ചി: കന്യാസ്ത്രീയുടെ ലൈംഗിക പീഡനപരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതിൽ നിയമ തടസമില്ലെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലും ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിൽ നിയമ തടസമില്ല. അന്വേഷണസംഘം ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം ഇന്നോ നാളെയോ തീർച്ചയായും തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ സംഘത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും ബെഹ്റ കൂട്ടിച്ചേർത്തു. സെപ്റ്റംബർ 18 നാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ബിഷപ്പ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കോടതി ഇത് പരിഗണിക്കുന്നത് സെപ്റ്റംബർ 25ലേക്ക് മാറ്റുകയായിരുന്നു. content highlights:Loknath behra on arrest of Bishop franco mulakkal


from mathrubhumi.latestnews.rssfeed https://ift.tt/2xrmRvV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages