കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് സൂചന. ബിഷപ്പിന്റെ ചോദ്യം ചെയ്യല്‍ രണ്ടാം ദിവസവും തുടരുകയാണ്. ഇന്നലെ ഏഴര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. മൊഴികളില്‍ വലിയ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിരുന്നു. കുറ്റം സമ്മതിക്കാന്‍ ബിഷപ്പ് തയ്യാറായിട്ടുമില്ല. എന്നാല്‍ ബിഷപ്പിന്റെ പല വാദങ്ങളും തെറ്റാണെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തലില്‍ കണ്ടെത്തിയിരുന്നു. തെളിവുകളും മറ്റ് സാക്ഷിമൊഴികളും നിരത്തിയായിരിക്കും ഇന്നത്തെ ചോദ്യം ചെയ്യല്‍.
ഇന്നലെ ചോദ്യം ചെയ്യല്‍ പകുതിയോളം മാത്രമേ പൂര്‍ത്തിയായുള്ളൂവെന്ന് കോട്ടയം എസ്.പി ആര്‍.ഹരിശങ്കര്‍ രാവിലെ വ്യക്തമാക്കി. ഇന്ന് വൈകിട്ടോടെ പൂര്‍ത്തിയാകാനാണ് പരിശ്രമിക്കുന്നത്. നടപടിക്രമം പൂര്‍ത്തിയാക്കി ബിഷപ്പ് ഫ്രാങ്കോയെ ഇന്ന് അറസ്റ്റു ചെയ്യാനാണ് നീക്കമെന്നും സൂചനയുണ്ട്. ബിഷപ്പിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. ബിഷപ്പ് കുറ്റസമ്മതത്തിന് തയ്യാറാകാത്ത സാഹചര്യത്തില്‍ കന്യാസ്ത്രീയുടെ രഹസ്യമൊഴിയുടെ കൂടി പശ്ചാത്തലത്തില്‍ അറസ്റ്റിലേക്ക് പോകാനും അന്വേഷണ സംഘത്തിന് കഴിയും. അറസ്റ്റിനുള്ള എല്ലാ ഒരുക്കങ്ങളും പോലീസ് നടത്തുന്നുണ്ട്. വൈദ്യപരിശോധനയ്ക്കുള്ള തയ്യാറെടുപ്പും സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്.
ബിഷപ്പിനെ അറസ്റ്റു ചെയ്താല്‍ ഹാജരാക്കേണ്ടത് പാലാ മജിസ്‌ട്രേറ്റിനു മുന്നിലാണ്. കുറവിലങ്ങാട് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സാഹചര്യത്തിലാണിത്. എന്നാല്‍ പാലാ മജിസ്‌ട്രേറ്റ് ഇന്ന് അവധിയായതിനാല്‍ തൊട്ടടുത്തുള്ള ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയേക്കും. റിമാന്‍ഡില്‍ വിട്ടാല്‍ പാലായിലേയോ കോട്ടയത്തേയോ സബ് ജയിലിലേക്കായിരിക്കും അയക്കാന്‍ സാധ്യത.
അറസ്റ്റിനു നിലവിലെ സാഹചര്യത്തില്‍ തടസ്സമൊന്നുമില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചു. അറസ്റ്റ് ചെയ്യാന്‍ നിയമ തടസ്സമില്ല. അന്വേഷണ സംഘത്തിന് സ്വതന്ത്രമായി തീരുമാനിക്കാം. ചോദ്യം ചെയ്യലിന് ശേഷം അന്വേഷണ സംഘം കൂടിയാലോചിച്ച് തീരുമാനത്തിലെത്തുമെന്നും ഡി.ജി.പി പറഞ്ഞു.
from mangalam.com https://ift.tt/2OL9H3m
via IFTTT
No comments:
Post a Comment