ന്യൂഡൽഹി: റഫാൽ വിമാന ഇടപാടിൽ പ്രതിരോധ വകുപ്പ് മന്ത്രി നിർമല സീതാരാമനെതിരെ കടുത്ത ആരോപണവുമായി കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. പ്രതിരോധ മന്ത്രിയെ റഫാൽ മന്ത്രി എന്ന് വിളിച്ച രാഹുൽ മന്ത്രി ഉടൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു. ഹിന്ദുസ്ഥാൻ എയനോട്ടിക്സ് ലിമിറ്റഡിന് റഫാൽ വിമാനങ്ങൾ സ്വന്തമായി നിർമിക്കാൻ കഴിയുമായിരുന്നെന്ന എച്ച്.എ.എൽ മുൻ മേധാവി ടി.എസ് രാജുവിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ട്വീറ്റ്. നേരത്തെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് റഫാൽ വിമാനങ്ങൾ നിർമിക്കാനുള്ള ശേഷിയില്ലെന്ന് നിർമല സീതാരാമൻ പറഞ്ഞിരുന്നു. ടി.എസ് രാജുവിന്റെ വെളിപ്പെടുത്തലോടെ പ്രതിരോധ മന്ത്രി കളവ് പറയുകയായിരുന്നെന്ന് തെളിഞ്ഞതായി രാഹുൽ ഗാന്ധി ആരോപിച്ചു. സ്വയം ന്യായീകരിക്കാനാകാത്ത അവസ്ഥയിലാണ് മന്ത്രിയെന്നും അവർ ഉടൻ രാജിവക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ടി.എസ് രാജുവിന്റെ വെളിപ്പെടുത്തൽ വന്ന വാർത്താ കുറിപ്പോടെയാണ് രാഹുലിന്റെ ട്വീറ്റ്. സർക്കാരും കോൺഗ്രസും റഫാൽ അഴിമതിയുടെ മേലുള്ള ആരോപണങ്ങൾ പരസ്പരം ആരോപിക്കുന്നത്പതിവായിരിക്കുകയാണ്. യു.പി.എ ഭരണകാലത്താണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് കരാറിൽ നിന്ന് പിൻവാങ്ങിയതെന്ന് നിർമല സീതാരാമൻ ആരോപിച്ചിരുന്നു. യു.പി.എ സർക്കാരിന്റെ കെടുകാര്യസ്ഥത കാരണമാണ് എച്ച്.എ.എല്ലിന്യുദ്ധ വിമാനങ്ങൾ നിർമിക്കാനുള്ള അവസരം നഷ്ടമായതെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു. 2016ലാണ് മോദി സർക്കാർ ഫ്രഞ്ച് സർക്കാരുമായി നേരിട്ട് വിമാനം വാങ്ങാനുള്ള കരാർ ഒപ്പിട്ടത്. 58,000 കോടി രൂപയ്ക്ക് 36 വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. ദേശീയ സുരക്ഷയെയും രാജ്യതാൽപര്യത്തെയും ഹനിക്കുന്ന വിധത്തിലുള്ള ഇടപെടലുകൾ റഫാൽ കരാറിൽ കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. content highlights:Rafale Minister must resign: Rahul Gandhi
from mathrubhumi.latestnews.rssfeed https://ift.tt/2PVrs0r
via
IFTTT
No comments:
Post a Comment