ന്യൂഡൽഹി: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഭാരത് ബന്ദിന് കോൺഗ്രസ് ആഹ്വാനം ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. ഇന്ധന വിലവർധനയ്ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് കോൺഗ്രസ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് മൂന്നുവരെയാവും ബന്ദ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് പരമാവധി ഒഴിവാക്കാനാണിത്. പ്രതിപക്ഷ പാർട്ടികളും വിവിധ സംഘടനകളും ജനങ്ങളും ഭാരത് ബന്ദുമായി സഹകരിക്കണമെന്ന് കോൺഗ്രസ് അഭ്യർഥിച്ചു. സെപ്റ്റംബർ പത്തിന് പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് ധർണ നടത്താനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വിലവർധന ജനങ്ങൾക്ക് കടുത്ത ആഘാതമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. പെട്രോളിന്റെയും ഡീസലിന്റെയും വില ചരക്ക് സേവന നികുതി (ജി.എസ്.ടി) യുടെ പരിധിയിലാക്കണം. ഇന്ധന വിലവർധനമൂലം സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളംതെറ്റിയെന്നും സുർജേവാല പറഞ്ഞു. LIVE: Special Press Briefing https://t.co/M6zXmUk9zC — Randeep Singh Surjewala (@rssurjewala) September 6, 2018
from mathrubhumi.latestnews.rssfeed https://ift.tt/2MShvDJ
via
IFTTT
No comments:
Post a Comment