ഇന്ത്യ - അമേരിക്ക സംയുക്ത സൈനികാഭ്യാസം അടുത്തവര്‍ഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 7, 2018

ഇന്ത്യ - അമേരിക്ക സംയുക്ത സൈനികാഭ്യാസം അടുത്തവര്‍ഷം

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും അടുത്ത വർഷം സംയുക്ത സൈനികാഭ്യാസം നടത്തും. ഇരു രാജ്യങ്ങളുടേയും കര, വ്യോമ, നാവികസേനകൾ ഒരേസമയം സംയുക്ത സൈനിക അഭ്യാസം നടത്തുന്നത് ആദ്യമായാണ്. കോംകാസ ഉടമ്പടി ഒപ്പുവെച്ചതിനു ശേഷം പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന്റെ കിഴക്കൻ തീരമേഖലയിലായിരിക്കും സൈനികാഭ്യാസം നടത്തുകയെന്നും യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്, വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ എന്നിവരുമായി നടത്തിയ ചർച്ചക്ക് ശേഷം നിർമ്മല സീതാരാമൻ പറഞ്ഞു. സമ്പൂർണ സൈനിക ആശയവിനിമയ സഹകരണ കരാർ എന്ന് വിശേഷിപ്പിക്കുന്ന കോംകാസ ഒപ്പിടുന്നതാടെ ഇന്ത്യയ്ക്ക് യുഎസിൽ നിന്ന് നിർണായകമായ പ്രതിരോധ സാങ്കേതിക വിദ്യയും ആയുധങ്ങളും ലഭ്യമാകും. ഇന്ത്യ- യുഎസ് ബന്ധത്തിൽ പുതുയുഗം പിറന്നെന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് ഇതിനോട് പ്രതികരിച്ചത്. ContentHighlights: India US joint military excercises, comcasa pact, india us military alliance, nirmala seetharaman


from mathrubhumi.latestnews.rssfeed https://ift.tt/2oKGVEP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages