ബെംഗളൂരു വിമാനത്താവളം ഇനി മുഖം നോക്കി യാത്രാനുമതി നല്‍കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 7, 2018

ബെംഗളൂരു വിമാനത്താവളം ഇനി മുഖം നോക്കി യാത്രാനുമതി നല്‍കും

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ കടലാസ് വിമുക്ത ബോർഡിങ്ങ് സംവിധാനം നിലവിൽ വരുന്നു. യാത്രക്കാരുടെ മുഖം തിരിച്ചറിയുന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഈസംവിധാനം ഏർപ്പെടുത്തുന്നത്. എയർപോർട്ടിൽ ബോർഡിങ് പാസിനായി സമയം നഷ്ടപ്പെടുത്തുന്നത് ഇതുവഴി ഒഴിവാക്കാനാകും. യാത്രക്കാർ എയർപോർട്ടിന്റെ വാതിൽ കടന്ന് അകത്തുകയറുമ്പോൾ തന്നെ തിരിച്ചറിയുന്ന രീതിയാണ് ഏർപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ലിസ്ബെൺകേന്ദ്രമായ ഡിജിറ്റൽ ആൻഡ് ബയോമെട്രിക്ക് സൊലൂഷൻസ്എന്ന സ്ഥാപനവുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവള അധികൃതർ പത്രകുറിപ്പിലൂടെ അറിയിച്ചു. ബയോമെട്രിക്ക് രീതിയിലൂടെ ബോർഡിങ്ങ് നടപടികൾ എളുപ്പമാവുമെന്ന് പത്രകുറിപ്പിൽ പറയുന്നു. രേഖകൾ ഒരുപാട് സമർപ്പിക്കാതെ വളരെലളിതമായ രീതിയിൽ ബോർഡിങ്ങ് നടപടികൾ പൂർത്തിയാക്കാനാവുമെന്ന് അധികൃതർ പറയുന്നു. കേന്ദ്രസർക്കാർ നിർദേശിച്ച ഡിജി യാത്ര പദ്ധതിക്ക് ഈ നീക്കം സഹായകമാവും. കേന്ദ്ര സർക്കാരിന്റെ ഡിജി യാത്ര എന്ന പദ്ധതി കടലാസ്സിന്റെ ഉപഭോഗം പരമാവധി കുറച്ച് വിമാനയാത്ര നടപടികൾ പൂർണ്ണമായും ഡിജിറ്റലാക്കി ആധാർ നമ്പറും ഫോൺ നമ്പറും ബോർഡിങ്ങ് നടപടിക്രമങ്ങൾക്കായി ഉപയോഗിക്കുക എന്നതാണ്. 2019ന്റെ ആദ്യപാദത്തിൽ ഇതിന്റെ ആദ്യ ഘട്ടം നടപ്പിലാക്കും. ഈ പദ്ധതി നടപ്പാക്കുന്നതോടെ രാജ്യത്തെ കടലാസ് വിമുക്ത വിമാനയാത്ര സൗകര്യം നൽകുന്ന ആദ്യത്തെ വിമാനത്താവളമായി ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം മാറും. ContentHighlights:Paperless Boarding At Bengaluru Airport, Face recogonition, biometric technology


from mathrubhumi.latestnews.rssfeed https://ift.tt/2MTKrve
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages