ന്യൂഡൽഹി: ഉഭയസമ്മത പ്രകാരമുള്ള സ്വവർഗ ലൈംഗികത കുറ്റകരമല്ലെന്ന് പ്രഖ്യാപിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ സ്വവർഗ വിവാഹത്തെ പിന്തുണക്കില്ലെന്നനിലപാടുമായിആർഎസ്എസ്. സ്വവർഗ ലൈംഗികത പ്രകൃതിവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് സ്വവർഗ വിവാഹത്തെ പിന്തുണക്കാനാകില്ലെന്ന് ആർഎസ്എസ് നിലപാടെടുത്തത്. സുപ്രീംകോടതി വിധിയിൽ പറയുന്നതുപോലെ സ്വവർഗ ലൈംഗികത കുറ്റമാണെന്ന് തങ്ങൾ കരുതുന്നില്ലെന്നും എന്നാൽ അത് സ്വാഭാവികമല്ലാത്തതിനാൽ സ്വവർഗ വിവാഹത്തെ പിന്തുണയ്ക്കാനാകില്ലെന്നും ആർഎസ്എസ് പ്രചാർ പ്രമുഖായ അരുൺ കുമാർ പറഞ്ഞു. ഇന്ത്യൻ സമൂഹം പരമ്പരാഗതമായി സ്വവർഗ വിവാഹത്തെ അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അനുഭവങ്ങളിൽ നിന്നാണ് മനുഷ്യൻ പലതും പഠിക്കുന്നത്. ഈ വിഷയത്തെ മനസികവും സാമൂഹ്യവുമായ തലത്തിൽ ചർച്ചചെയ്യുകയും കൈകാര്യം ചെയ്യുകയും വേണ്ടതുണ്ടെന്നും അരുൺ കുമാർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2PLF7ad
via
IFTTT
No comments:
Post a Comment