അഭിരാമിയും കാമുകനും തമ്മില്‍ വീഡിയോകോള്‍ പതിവ്, ശല്യപ്പെടുത്തിയാല്‍ മക്കളെ ഉപദ്രവിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 7, 2018

അഭിരാമിയും കാമുകനും തമ്മില്‍ വീഡിയോകോള്‍ പതിവ്, ശല്യപ്പെടുത്തിയാല്‍ മക്കളെ ഉപദ്രവിക്കും

ചെന്നൈ: കാമുകനൊപ്പം ജീവിക്കാനായി രണ്ട് മക്കളെ കൊലപ്പെടുത്തിയ അഭിരാമി പതിവായി കുട്ടികളെ ഉപദ്രവിക്കാറുണ്ടായിരുന്നതായി റിപ്പോർട്ട്. കാമുകനുമായി അഭിരാമി സ്ഥിരമായി വീഡിയോകോൾ ചെയ്തിരുന്നു. വീഡിയോകോളിനിടെ മക്കൾ ശല്യപ്പെടുത്തിയാൽ അവരെ ഉപദ്രവിക്കുന്നതും പതിവായിരുന്നു. അഭിരാമിയുടെ അയൽവാസികളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഒരിക്കൽ അഭിരാമിയുടെ വീട്ടിൽനിന്ന് ബഹളം കേട്ടപ്പോൾ അയൽവാസികൾ പോലീസിനെ വിവരമറിയിക്കുകയും ചെയ്തിരുന്നു. ഭർത്താവ് ജോലിസ്ഥലത്തേക്ക് പോയതിന് ശേഷമായിരുന്നു മിക്കപ്പോഴും കാമുകനുമായി വീഡിയോകോൾ ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞതായി ഡെക്കാൻ ക്രോണിക്കിളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിനിടെ, അഭിരാമിയുടെ ഡബ്സ്മാഷ് വീഡിയോകളും ഇപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നൊന്തുപെറ്റ മക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയ അഭിരാമി കാമുകനൊപ്പവും അല്ലാതെയും ചെയ്ത ഡബ്സ്മാഷ് വീഡിയോകളാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. കാമുകനൊപ്പം ജീവിക്കാനായി രണ്ടുമക്കളെയും കൊലപ്പെടുത്തിയ അഭിരാമിക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് പലരും സോഷ്യൽമീഡിയയിൽ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്. കുണ്ട്രത്തൂരിൽ താമസിച്ചിരുന്ന അഭിരാമി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏഴു വയസുകാരനായ മകനെയും അഞ്ച് വയസുകാരിയായ മകളെ വിഷംനൽകി കൊലപ്പെടുത്തിയത്. വീടിനടുത്തുള്ള ബിരിയാണികടയിലെ ജീവനക്കാരനായ കാമുകൻ സുന്ദരത്തോടൊപ്പം ജീവിക്കാൻ വേണ്ടിയായിരുന്നു അഭിരാമി മക്കളെ ഇല്ലാതാക്കിയത്. ഭർത്താവ് വിജയ്കുമാറിനെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും ജോലിത്തിരക്ക് കാരണം അദ്ദേഹം വീട്ടിലെത്താൻ വൈകിയതിനാൽ മരണത്തിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. മക്കളെ കൊന്നതിനുശേഷം കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ച അഭിരാമിയെ പിന്നീട് നാഗർകോവിലിൽ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാമുകൻ സുന്ദരത്തെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2MSETkw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages