കൊച്ചി: ഹർത്താൽദിനത്തിൽ സർക്കാർ സംരക്ഷണം ഉറപ്പുനൽകിയിട്ടും ആരും പുറത്തിറങ്ങാത്തതെന്തെന്ന് ഹൈക്കോടതി. 2017 ഒക്ടോബർ 16-ന് യു.ഡി.എഫ്. ആഹ്വാനംചെയ്ത ഹർത്താൽ ചോദ്യംചെയ്ത ഹർജിയുടെ വാദത്തിനിടെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ചോദ്യം.ഹർത്താലിന്റെ കാര്യത്തിൽ സുപ്രീംകോടതി വിധിന്യായങ്ങളുടെയും നിയമകമ്മിഷൻ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ എന്താണ് ചെയ്യാനുദ്ദേശിക്കുന്നതെന്ന് മൂന്നാഴ്ചയ്ക്കകം അറിയിക്കാൻ കോടതി സർക്കാരിനോട് നിർദേശിച്ചു.പ്രളയം കാരണം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾപ്പോലും കഴിഞ്ഞ ദിവസം ഹർത്താൽ നടത്തിയത് അർഥശൂന്യമാണ്. എന്നാൽ, മിക്ക രാഷ്ട്രീയപ്പാർട്ടികളും അതിനെ പിന്തുണച്ചു. പ്രതിഷേധിക്കാൻ വേറെയും വഴികളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.ഹർത്താലിനെതിരേ നിയമം കൊണ്ടുവരുന്നതെന്നാണെന്നും കോടതി ചോദിച്ചു. നിയമപ്രകാരം ഹർത്താൽ നിരോധിച്ചതുകൊണ്ടുമാത്രം കാര്യമില്ലെന്നും കോടതി ഓർമിപ്പിച്ചു. ചങ്ങനാശ്ശേരി സ്വദേശി സോജൻ പവിയോനോസ് നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.ഒക്ടോബറിലെ ഹർത്താലിലെ നഷ്ടം അതിന് ആഹ്വാനംചെയ്ത രമേശ് ചെന്നിത്തലയിൽനിന്ന് ഈടാക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധനയങ്ങളിലും പെട്രോളിയം വിലവർധനയിലും പ്രതിഷേധിച്ചായിരുന്നു 2017 ഒക്ടോബറിലെ ഹർത്താൽ.മുൻകരുതലെടുത്തു -സർക്കാർ2017 ഒക്ടോബറിൽ യു.ഡി.എഫ്. നടത്തിയ ഹർത്താലിനുമുമ്പ് ജനങ്ങൾക്ക് എല്ലാവിധ സുരക്ഷയും ഉറപ്പുനൽകി അറിയിപ്പ് ഇറക്കിയിരുന്നതായി സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. പോലീസും മുൻകരുതലെടുത്തു.ഗതാഗത തടസ്സമുണ്ടാക്കുകയും കടയടപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ നടപടിയെടുത്തു. അനിഷ്ടസംഭവങ്ങൾക്ക് കാരണക്കാരായവരെ കണ്ടെത്തും. നിയമനടപടിയിലൂടെ നഷ്ടപരിഹാരം ഈടാക്കുമെന്നും ഡി.ജി.പി നൽകിയ വിശദീകരണപത്രികയിൽ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2xhG9mv
via
IFTTT
No comments:
Post a Comment