ചൈനീസ് താരം ബിങ്ബിങിന്റെ തിരോധാനം: ആരാധകര്‍ ആശങ്കയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 15, 2018

ചൈനീസ് താരം ബിങ്ബിങിന്റെ തിരോധാനം: ആരാധകര്‍ ആശങ്കയില്‍

ചൈനയിലെ ഏറ്റവും പ്രശസ്ത സിനിമാ താരമായ ഫാൻ ബിങ്ബിങിനെ കാണാനില്ലെന്ന് റിപ്പോർട്ടുകൾ. ചൈനീസ് സിനിമകളിലും ഹോളിവുഡ് സിനിമകളിലും തിരക്കേറിയ താരമായ ബിങ്ബിങിന്റെ തിരോധാനം ആരാധകരിൽ കടുത്ത ആശങ്ക പടർത്തിയിരിക്കുകയാണ്. അയൺമെൻ, എക്സ്മെൻ എന്നീ ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടിയ ബിങ്ബിങ് ചൈനയിലെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്നതാരങ്ങളിലൊരാളാണ് ജൂൺ മാസത്തിൽ ബിങ്ബിങ് ചൈന വിട്ടു പോയെന്നാണ് റിപ്പോർട്ടുകൾ. പിന്നീട് ഇവരെ ആരും കണ്ടിട്ടില്ല. ടിബറ്റിലെ കുട്ടികളുടെ ആശുപത്രി സന്ദർശിച്ച ചിത്രം ഇവർ സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ മാസം തുടക്കത്തിൽ ചിത്രം നീക്കം ചെയ്യപ്പെട്ടതായി ചൈനീസ് മാധ്യമങ്ങൾ വ്യക്തമാക്കുന്നു. നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഇവർക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കാണാതായതെന്നും റിപ്പോർട്ടുകളുണ്ട്. നടിയുടെ തിരോധാനത്തിൽ ചൈനീസ് ഭരണകൂടത്തെ കുറ്റപ്പെടുത്തിയും ചിലർ രംഗത്ത് വന്നിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2D0alsJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages