പന്ന (മധ്യപ്രദേശ്): മധ്യപ്രദേശിലെ പന്നയിലുള്ള കൃഷിഭൂമിയിൽനിന്ന് കണ്ടെത്തിയത് 30 ലക്ഷം രൂപയോളം മൂല്യംവരുന്ന വജ്രം. 12.58 കാരറ്റ് വജ്രമാണ് വജ്രനിക്ഷേപങ്ങളുള്ള പ്രദേശമെന്ന് അറിയപ്പെടുന്ന പന്നയിൽനിന്നു കണ്ടെത്തിയത്.ഉഴുതുകൊണ്ടിരിക്കെയാണ് വജ്രം കണ്ടെത്തിയത്. ഇതു ലേലം ചെയ്യുമെന്നും അതുവരെ ജില്ലാ ഖനന ഓഫീസിൽ സൂക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു. സർക്കാരിനുള്ള റോയൽറ്റിക്കും നികുതിക്കുംശേഷം ലേലത്തിൽനിന്നു കിട്ടുന്ന തുക കൃഷിഭൂമിയുടെ ഉടമസ്ഥനു നൽകുമെന്നും അവർ വ്യക്തമാക്കി.പന്ന ജില്ലയിൽ വജ്രത്തിന്റെ വൻ നിക്ഷേപമുണ്ടെന്നാണു വിലയിരുത്തൽ.
from mathrubhumi.latestnews.rssfeed https://ift.tt/2QwYt3V
via
IFTTT
No comments:
Post a Comment