കാരിച്ചിയമ്മ വെള്ളരിക്കുണ്ട്: കർണാടക അതിർത്തിയിലെ കമ്മാടക്കോളനിയിലുള്ളവർ അതിശയത്തിലാണ്. 20 വർഷത്തിനുശേഷം കോളനിമൂപ്പത്തി കാരിച്ചിയമ്മ സംസാരിക്കുന്നു. കേട്ടവരെല്ലാം വിശ്വസിക്കാതെ കോളനിയിലേക്കോടിയെത്തി. ഇവർക്കുമുൻപിൽ നാടൻപാട്ട് പാടി നാട്ടുവിശേഷങ്ങളന്വേഷിച്ച് 75 വയസ്സുള്ള കാരിച്ചിയമ്മയും. 20 വർഷം മുൻപ് പൊടുന്നനെയാണ് സംസാരശേഷി ക്ഷയിച്ചുവന്നത്. പിന്നീട് ഒന്നും മിണ്ടാതായി. ക്രമേണ കാഴ്ചശക്തിയും കുറഞ്ഞു. വീടിന് വെളിയിലിറങ്ങാൻ പരസഹായം വേണ്ട അവസ്ഥയിലായിരുന്നു. ഇളയമകൾ ശാന്തയ്ക്കൊപ്പമാണ് മലമുകളിലെ വീട്ടിൽ ഇവർ കഴിഞ്ഞിരുന്നത്. കഴിഞ്ഞദിവസം പുലർച്ചെയാണ് അമ്മ മൂളിപ്പാട്ട് പാടുന്നത് ശാന്ത കേട്ടത്. വിവരമറിഞ്ഞ് പരിസരത്തുള്ളവരെല്ലാമെത്തി. കൂടുതൽ സംസാരിക്കാൻ പ്രേരിപ്പിച്ചു. ഒടുവിൽ നാടൻപാട്ടും കഥകളും പറഞ്ഞു തുടങ്ങി. വൈദ്യശാസ്ത്രം വിസ്മയിക്കേണ്ട സംഭവം മലയോരത്ത് വലിയ വാർത്തയായി. ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറഞ്ഞ് സന്തോഷം പങ്കുവെക്കുകയാണിവർ. ഇത്രയും കാലം മിണ്ടാതിരുന്നതെന്തേ എന്ന് ചോദിച്ചപ്പോൾ മിണ്ടാൻ പറ്റുന്നില്ലായിരുന്നു എന്നാണ് മറുപടി. ഇവരുടെ ഭർത്താവ് പുങ്ങംചാൽ കുഞ്ഞിക്ക നാലുവർഷം മുൻപ് മരിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2xrlpsT
via
IFTTT
No comments:
Post a Comment