ബി.ജെ.പി. സമരത്തിൽ പ്രസംഗിക്കാതെ വി. മുരളീധരൻ മടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 15, 2018

ബി.ജെ.പി. സമരത്തിൽ പ്രസംഗിക്കാതെ വി. മുരളീധരൻ മടങ്ങി

തിരുവനന്തപുരം: പ്രളയമുണ്ടായ സാഹചര്യത്തെപ്പറ്റി ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി. നടത്തിയ സെക്രട്ടേറിയറ്റ് ധർണയിൽ പ്രസംഗിക്കാതെ വി. മുരളീധരൻ എം.പി. വെള്ളിയാഴ്ച രാവിലെ പാർട്ടിയുടെയും പോഷകസംഘടനകളുടെയും സംസ്ഥാനഭാരവാഹികൾ പങ്കെടുത്ത ധർണയിൽ പലവട്ടം അദ്ദേഹത്തെ പ്രസംഗിക്കാൻ ക്ഷണിച്ചെങ്കിലും ഇടയ്ക്ക് സമരപ്പന്തലിൽനിന്നിറങ്ങി പ്രവർത്തകർക്കൊപ്പം സംസാരിച്ചുനിന്നു. മുതിർന്നനേതാവും എം.എൽ.എ.യുമായ ഒ. രാജഗോപാലായിരുന്നു ഉദ്ഘാടകൻ. സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള അധ്യക്ഷനും. മുൻ സംസ്ഥാനപ്രസിഡന്റ് കൂടിയായ മുരളീധരനെ മൂന്നാമതായി പ്രസംഗിക്കാൻ വിളിക്കാൻ തുടങ്ങുേമ്പാൾ സി.കെ. പദ്മനാഭനെ ക്ഷണിക്കാനും തന്റെ പ്രസംഗം പിന്നീടാകാമെന്നും മുരളീധരൻ പറഞ്ഞതായി നേതാക്കൾ വിശദീകരിച്ചു. പിന്നീടും പ്രസംഗിക്കാൻവരാതെ ഒഴിഞ്ഞുമാറൽ പലതവണയുണ്ടായെന്ന്‌ പറയുന്നു.സമരപ്പന്തലിൽനിന്നിറങ്ങി പ്രവർത്തകരുമായി സംസാരിച്ചുനിന്ന മുരളീധരനടുത്തുവന്ന് ജില്ലാ പ്രസിഡന്റ് എസ്. സുരേഷും പ്രസംഗിക്കാൻ വിളിക്കുന്നത് കാണാമായിരുന്നു. വരാതിരുന്നപ്പോൾ മൈക്കിലൂടെയും വിളിവന്നിട്ടും കേട്ടഭാവം നടിച്ചില്ല. സമാപനപ്രസംഗത്തിനും അദ്ദേഹം വന്നില്ല. സമരം തീരുംവരെ അദ്ദേഹം സെക്രട്ടേറിയറ്റിനടുത്തുണ്ടായിരുന്നു.സീനിയോറിറ്റി കണക്കിലെടുത്താണ് രാജഗോപാലിനെ ഉദ്ഘാടകനാക്കിയതെന്നും അതുമാത്രമാണ് പാർട്ടിപരിപാടികളിൽ പ്രധാനമെന്നും മറ്റ് പ്രോട്ടോക്കോൾ നോക്കാറില്ലെന്നും നേതാക്കൾ പറഞ്ഞു. എന്നാൽ, വേറെ പരിപാടികളുള്ളതിനാലാണ് പ്രസംഗിക്കാതിരുന്നതെന്നായിരുന്നു മുരളീധരന്റെ വിശദീകരണം.


from mathrubhumi.latestnews.rssfeed https://ift.tt/2QurjSB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages