ചെന്നൈ: തടവുകാർ ആഡംബര ജീവിതം നയിക്കുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തായതിനെത്തുടർന്ന് പുഴൽ ജയിലിൽനിന്ന് 18 ടെലിവിഷൻ സെറ്റുകൾ മാറ്റി.തടവുകാരിൽനിന്ന് സ്മാർട്ട് ഫോണുകളും എഫ്.എം. റേഡിയോകളും പിടിച്ചെടുത്തിട്ടുമുണ്ട്. ജയിൽ എ.ഡി.ജി.പി. അശുതോഷ് ശുക്ല, ഡി.ഐ.ജി. എ. മുരുകേശൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയെത്തുടർന്നാണ് നടപടി. എ ക്ലാസ് സെല്ലുകളിൽ കഴിയുന്ന തടവുകാരിൽ ചിലർ വിലകൂടിയ വസ്ത്രങ്ങളും ഷൂസും മൊബൈൽ ഫോൺ അടക്കമുള്ള സൗകര്യങ്ങളുമായി കഴിയുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം പ്രചരിച്ചത്. തുടർന്ന് ജയിൽ എ.ഡി.ജി.പി.യുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.എ ക്ലാസ് സെല്ലിലെ തടവുകാർക്ക് ടി.വി., ഫാൻ, കിടക്ക തുടങ്ങിയ സൗകര്യങ്ങൾ അനുവദനീയമാണെങ്കിലും മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുമതിയില്ല. ടി.വി.യ്ക്ക് വേണ്ടിയുള്ള പ്ലഗ് ഉപയോഗിച്ചാണ് മൊബൈൽ ഫോൺ ചാർജ് ചെയ്തിരുന്നത്. അതിനാലാണ് സെല്ലുകളിൽനിന്ന് ടി.വി. നീക്കം ചെയ്തതെന്ന് അശുതോഷ് ശുക്ല പറഞ്ഞു. തടവുകാരിൽനിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകളിൽ ഏറ്റവും പുതിയ മോഡൽ ഫോണുകളുമുണ്ട്. ജയിലിലെ സൗകര്യങ്ങൾ ദുരുപയോഗംചെയ്ത തടവുകാരെ ബന്ധുക്കൾ സന്ദർശിക്കുന്നത് മൂന്നുമാസത്തേക്ക് വിലക്കി. ജയിലിലെ ചട്ടലംഘനത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചുവെന്നും എ.ഡി.ജി.പി. അറിയിച്ചു.പുഴൽ ജയിലിൽ ആകെ 24 എ ക്ലാസ് സെല്ലുകളാണുള്ളത്. ഇതിൽ 20 സെല്ലുകളിലും തടവുകാരുണ്ട്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ പിടിയിലായവരാണ് മിക്കവരും. ജയിലിലെ ജോലിസമയം കഴിഞ്ഞാൽ തടവുകാർക്ക് സ്വന്തം വസ്ത്രങ്ങൾ ധരിക്കാനാകും. രാവിലെ 7.30 മുതൽ വൈകീട്ട് 4.30 വരെയാണ് ഈ ജയിലിലെ ജോലിസമയം. അതിനാൽ ബ്രാൻറഡ് വസ്ത്രങ്ങൾ ധരിച്ചതിന്റെപേരിൽ നടപടിയെടുക്കാനാകില്ലെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2xdT0WM
via
IFTTT
No comments:
Post a Comment