ഹനാനെ കാണാൻ മന്ത്രിയെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 15, 2018

ഹനാനെ കാണാൻ മന്ത്രിയെത്തി

കൊച്ചി: വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഹനാനെ കാണാൻ മന്ത്രി എ.സി. മൊയ്തീൻ എത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് പതിനൊന്നരയോടെയാണ് മന്ത്രി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെത്തി ഹനാനെ സന്ദർശിച്ചത്. ഹനാന്റെ നിലവിലെ ആരോഗ്യ സ്ഥിതിയും അമ്മയുടെയും സഹോദരന്റെയും കാര്യങ്ങളും മന്ത്രി ചോദിച്ചറിഞ്ഞു. ആശുപത്രി വാസത്തിലും താൻ പൂർണ സന്തോഷവതിയാണെന്ന് ഹനാൻ പറഞ്ഞു. ആരോഗ്യം വീണ്ടെടുത്തുകഴിഞ്ഞാൽ ഉടൻ മീൻ കച്ചവടം തുടങ്ങാനാവുമെന്ന് പ്രതീക്ഷയുണ്ട്. പുതിയ കിയോസ്ക് അനുവദിക്കാമെന്ന് മേയർ അറിയിച്ചിരുന്നു. ഇത് വൈകിയതോടെ തമ്മനത്ത് ഒരു കടയെടുത്ത് കച്ചവടം തുടങ്ങാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായതെന്നും സർക്കാരിന്റെ എല്ലാ സഹകരണവും തനിക്ക് വേണമെന്നും ഹനാൻ മന്ത്രിയോട് പറഞ്ഞു.മുൻപത്തെക്കാൾ ക്ഷീണമാണല്ലോ എന്ന മന്ത്രിയുടെ വാക്കുകൾക്ക് ’പുതിയ ഹനാനായി തിരിച്ചുവരും’ എന്നായിരുന്നു മറുപടി. ആശുപത്രി വാസത്തിനു ശേഷമുള്ള വിശ്രമസമയത്ത് താൻ പരീക്ഷയ്ക്ക് തയ്യാറെടുക്കും. പഠിച്ച് ഡോക്ടറാകണമെന്നാണ് ആഗ്രഹമെന്നും ഹനാൻ മന്ത്രിയോട് പറഞ്ഞു. പൂർണ ആരോഗ്യത്തോടെ ഉടൻ ആശുപത്രി വിടാൻ കഴിയട്ടെ എന്ന് മന്ത്രി ആശംസിച്ചു. ഹനാന് കച്ചവടം നടത്താനും ആഗ്രഹിക്കുന്നിടത്തോളം പഠിക്കാനുമുള്ള എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കുമെന്ന് മന്ത്രി അറിയിച്ചു. ഹനാന് പേന സമ്മാനമായി നൽകിയാണ് മന്ത്രി മടങ്ങിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2Qxq0lU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages