കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥിയായിരുന്ന അഭിമന്യുവിന്റെ കൊലപാതക കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു.ക്യാംപസ് ഫ്രണ്ട് പ്രവർത്തകനായ മരട് നെട്ടൂർ മസ്ജിദ് റോഡിൽ മേക്കാട്ട്സഹലാണ് (21)അഭിമന്യുവിനെ കുത്തിയതെന്നാണ് കുറ്റപത്രം പറയുന്നത്. ജെ.ഐ മുഹമ്മദ്, ആരിഫ് ബിൻ സലീം എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. സംഭവം നടന്ന് 85 ദിവസങ്ങൾക്ക് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ എ.സി സുരേഷ് കുമാറാണ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിരണ്ടിൽ കുറ്റപത്രം സമർപ്പിച്ചത്. ആയിരത്തിലധികം പേജുള്ള ഈ ആദ്യഘട്ട കുറ്റപത്രത്തിൽ കേസിൽ നേരിട്ട് പങ്കാളികളായ 16 പേരെ മാത്രമാണ് ഉൾകൊള്ളിച്ചിരിക്കുന്നത്. ഇതിൽ ഏഴ് പേരെ ഇനിയും പിടികൂടാനുണ്ട്.ഇവർക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊലപാതകം, കൊലപാതക ശ്രമം, അന്യായമായി സംഘംചേരൽ, ആയുധം ഉപയോഗിക്കൽ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. ജൂലൈ രണ്ടിനാണ് ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ എസ്.എഫ്.ഐ നേതാവായ അഭിമന്യുവിനെ കൊല്ലപ്പെടുത്തിയത്. കോളേജിൽ പോസ്റ്റർ പതിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ എത്തിയത്. content highlights:charge sheet filed in Abhimanyu case
from mathrubhumi.latestnews.rssfeed https://ift.tt/2zs5mNp
via
IFTTT
No comments:
Post a Comment