ബിഷപ്പിന് ലൈംഗിക പ്രശ്‌നങ്ങളില്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 25, 2018

ബിഷപ്പിന് ലൈംഗിക പ്രശ്‌നങ്ങളില്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്

കോട്ടയം: അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിന്റെ ലൈംഗിക ശേഷി പരിശോധനാ റിപ്പോർട്ട് പോലീസിന് കൈമാറി. ബിഷപ്പിന് ലൈംഗിക ശേഷിയിൽ പ്രശ്നങ്ങളില്ലെന്ന് തെളിയിക്കുന്നതാണ് റിപ്പോർട്ട്. കേസിൽ ഈ റിപ്പോർട്ട് നിർണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ സെപ്റ്റംബർ 19 ന് ബിഷപ്പിനെ അന്വേഷണ സംഘം ചോദ്യംചെയ്യലിനായി വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് മൂന്നുദിവസം നീണ്ടുനിന്ന മാരത്തൺ ചോദ്യം ചെയ്യലിന് ശേഷം 21 ന് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ഫ്രാങ്കോ മുളയ്ക്കൽ ജാമ്യം തേടി കോടതിയെ സമീപിച്ചു. വിചാരണക്കോടതി ജാമ്യാപേക്ഷ തള്ളി. പിന്നാലെ ജാമ്യാപേക്ഷയുമായി ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകർ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയിൽ വ്യാഴാഴ്ചാണ് കോടതി തീരുമാനമെടുക്കുക.


from mathrubhumi.latestnews.rssfeed https://ift.tt/2OQk2LJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages