സിംഗപൂർ: രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില നാലുവർഷത്തെ ഉയരത്തിൽ തുടരുന്നു. ചൊവ്വാഴ്ച ബ്രൻഡ് ക്രൂഡ് വില ബാരലിന് 81.45 ഡോളർ നിലവാരത്തിലെത്തി. പെട്രോളിയം എക്സ്പോർട്ടിങ് കമ്പനികളുടെ ഓർഗനൈസേഷൻ(ഒപെക്) ഉത്പാദനം വെട്ടിക്കുറച്ചതും യുഎസ്-ഇറാൻ അസ്വസ്ഥതകളുമാണ് ക്രൂഡ് വിലയെ ബാധിച്ചത്. നവംബർ 2014നുശേഷം അസംസ്കൃത എണ്ണയ്ക്ക് ഇത്രയും വില വരുന്നത് ഇതാദ്യമയാണ്. ഒപെക് ഈ നിലപാട് തുടർന്നാൽ 2019 തുടക്കമാകുമ്പോഴേയ്ക്കും ക്രൂഡ് വില ബാരലിന് 100 ഡോളർ കടക്കുമെന്നാണ് വിലയിരുത്തൽ. അന്താരാഷ്ട്ര വിപണിയിലെ വിലവർധനയ്ക്കനുസൃതമായി രാജ്യത്തും പെട്രോൾ, ഡീസൽ വില കുതിക്കുകയാണ്. മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 90 രൂപയിലെത്തി. ഡൽഹിയിലാകട്ടെ 83 രൂപയും. വില എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തിയിട്ടും നികുതി കുറയ്ക്കുന്നകാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് നീക്കമൊന്നുമില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2DrMh23
via
IFTTT
No comments:
Post a Comment