യശ്വന്ത് സിന്‍ഹയെയും ശത്രുഘ്‌നന്‍ സിന്‍ഹയെയും ഡല്‍ഹിയില്‍ മത്സരിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 25, 2018

യശ്വന്ത് സിന്‍ഹയെയും ശത്രുഘ്‌നന്‍ സിന്‍ഹയെയും ഡല്‍ഹിയില്‍ മത്സരിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി

ന്യൂഡൽഹി: ബി ജെ പി മുൻനേതാവ് യശ്വന്ത് സിൻഹയെയും ബി ജെ പിയിലെ വിമതശബ്ദമായ ശത്രുഘ്നൻ സിൻഹയെയും ഡൽഹിയിൽനിന്ന് ലോക്സഭയിലേക്ക് മത്സരിപ്പിക്കാൻ ആം ആദ്മി പാർട്ടി ആലോചിക്കുന്നതായിറിപ്പോർട്ടുകൾ. ന്യൂഡൽഹി മണ്ഡലത്തിൽ സ്ഥാനാർഥിയാക്കുന്ന വിഷയത്തിൽ യശ്വന്ത് സിൻഹയുമായിചർച്ചകൾ പുരോഗമിക്കുകയാണെന്ന് രണ്ട് മുതിർന്ന എഎപി നേതാക്കളെ ഉദ്ധരിച്ച് ഹിന്ദു റിപ്പോർട്ട് ചെയ്തു. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് യശ്വന്ത് സിൻഹ ബി ജെ പിയിൽനിന്ന് രാജിവച്ചത്. ശത്രുഘ്നൻ സിൻഹയെ വെസ്റ്റ് ഡൽഹി ലോക്സഭാ മണ്ഡലത്തിൽനിന്ന് മത്സരിപ്പിക്കാനാണ് എഎപിയുടെ ആലോചന. നിലവിൽ ബിഹാറിലെ പട്ന സാഹിബിൽനിന്നുള്ള എം പിയാണ് സിൻഹ. യശ്വന്ത് സിൻഹയോടും ശത്രുഘ്നൻ സിൻഹയോടും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ രണ്ടാഴ്ച മുമ്പ് പൊതുപരിപാടിയിൽ വച്ച് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരെയും ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാക്കാൻ എഎപിആലോചിക്കുന്നുവെന്ന വാർത്ത പുറത്തെത്തിയിരിക്കുന്നത്. സെപ്റ്റംബർ ഒമ്പതിന് എഎപിയുടെരാജ്യസഭാ എം പി സഞ്ജയ് സിങ് നടത്തിയ ദശദിന പദയാത്രയിൽ യശ്വന്ത് സിൻഹയും ശത്രുഘ്നൻ സിൻഹയും കേജ്രവാളിനൊപ്പം വേദി പങ്കിട്ടിരുന്നു. ഈ ചടങ്ങിൽ വച്ചാണ് ഇരുനേതാക്കളോടും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യപ്പെട്ടത്. content highlights:AAP may field yaswanth sinha and sathrughnan sinha in 2019 loksabha election from delhi says reports


from mathrubhumi.latestnews.rssfeed https://ift.tt/2xFHSDf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages