'ഞാന്‍ മന്ത്രിയല്ലേ, ഇന്ധന വില ബാധിക്കില്ലല്ലോ': തുറന്നുപറഞ്ഞ് കേന്ദ്രമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

'ഞാന്‍ മന്ത്രിയല്ലേ, ഇന്ധന വില ബാധിക്കില്ലല്ലോ': തുറന്നുപറഞ്ഞ് കേന്ദ്രമന്ത്രി

ജയ്പുർ: മന്ത്രിയായതു കൊണ്ടാണ് തന്നെ ഇന്ധനവിലവർധന ബാധിക്കാത്തതെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടാൽ തനിക്കും സാധാരണ ജനങ്ങളെപ്പോലെ ബുദ്ധിമുട്ട് സഹിക്കേണ്ടി വരുമെന്ന് അത്താവലെ പറഞ്ഞു. ജയ്പുരിൽശനിയാഴ്ച പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അത്താവലെ. വ്യക്തിപരമായി ഇന്ധനവില വർധന എങ്ങനെ ബാധിക്കുന്നു എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രിസ്ഥാനം പോയാൽ താനും കഷ്ടപ്പെടുമെന്ന് സരസമായി അദ്ദേഹം മറുപടി നൽകി. മന്ത്രിമാർക്ക് ആനുകൂല്യങ്ങളുള്ളതു കൊണ്ട് ഇതൊന്നും ബാധിക്കില്ലെന്നും മറ്റുള്ളവരാണ് കഷ്ടപ്പെടുന്നതെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി വില കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനങ്ങൾ തീരുവ കുറച്ചാൽ വിലക്കയറ്റം നിയന്ത്രിക്കാനാവുമെന്നും കേന്ദ്രസർക്കാർ ഇതിനുള്ള ശ്രമം നടത്തിവരികയായെന്നും അത്താവലെ പറഞ്ഞു. ബിജെപിയുടെ സഖ്യകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയുടെ അധ്യക്ഷനാണ് രാംദാസ് അത്താവലെ. അദ്ദേഹം കൈകാര്യം ചെയ്യുന്ന നീതിന്യായ,ശാക്തീകരണ വകുപ്പിന്റെ മേൽനോട്ടത്തിൽ രാജസ്ഥാനിൽ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം. പിന്നാക്കവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് നൽകി വരുന്ന സ്കോളർഷിപ്പുകളും വിവാഹസർട്ടിഫിക്കറ്റും മറ്റും കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭിന്നശേഷിയുള്ളവർക്കായി ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2OrMLq2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages