തിരുവനന്തപുരം: ഇടുക്കിയിൽ പുതിയ പവർഹൗസ് സ്ഥാപിക്കാൻ സംസ്ഥാന വൈദ്യുതി ബോർഡിന്റെ പദ്ധതി. സെപ്റ്റംബർ 26ന് ചേരുന്ന കെ.എസ്.ഇ.ബി ഫുൾബോർഡ് യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. 20,000 കോടി രൂപയിലധികം ചിലവ് വരുന്നതാണ് പദ്ധതി. ഫുൾബോർഡ്യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുന്ന പക്ഷം പദ്ധതി സർക്കാരിന് മുൻപാകെ അവതരിപ്പിക്കും. സർക്കാർ അംഗീകരിച്ചാൽ സാധ്യതാ പഠനത്തിന് ആഗോള ടെൻഡർ വിളിക്കും. ഇപ്പോഴുള്ള പവർഹൗസിന്റെ എതിർവശത്താവും 700 മെഗാവാട്ട് ശേഷിയുള്ള പുതിയ പവർഹൗസ് സ്ഥാപിക്കുക. സംസ്ഥാനത്തെ അണക്കെട്ടുകളിൽ വെള്ളമുണ്ടെങ്കിലും വൈദ്യുതോത്പാദനത്തിന് മതിയായ സൗകര്യമില്ലാത്തതാണ് വൈദ്യുതി ബോർഡ് നേരിടുന്ന പ്രധാന വെല്ലുവിളി. സംസ്ഥാനത്തിന് ആവശ്യമുള്ളതിൽ 30 ശതമാണ് നിലവിലെ ഉത്പാദന ശേഷി. കേന്ദ്ര വിഹിതവും പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വാങ്ങുന്നതുമാണ് ശേഷിക്കുന്ന 70 ശതമാനം. പുതിയ പദ്ധതി നടപ്പാക്കാനായാൽ സംസ്ഥാനത്തിന് ഇക്കാര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനാകുമെന്ന് ബോർഡ് കണക്ക്കൂട്ടുന്നു. Content Highlights:KSEB proposes new powerhouse worth Rs 20k in idukki
from mathrubhumi.latestnews.rssfeed https://ift.tt/2Nh5CYf
via
IFTTT
No comments:
Post a Comment