ജെഎന്‍യു യൂണിയന്‍ തിരഞ്ഞെടുപ്പ്; ഇടതുസഖ്യം മുന്നേറുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

ജെഎന്‍യു യൂണിയന്‍ തിരഞ്ഞെടുപ്പ്; ഇടതുസഖ്യം മുന്നേറുന്നു

ന്യൂഡൽഹി:ജവഹർ ലാൽ നെഹ്റു സർവകലാശാലാ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുസഖ്യസ്ഥാനാർഥികൾ വിജയത്തിലേക്ക്. ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പ്രധാന സീറ്റുകളിലെല്ലാം ഇടതു സ്ഥാനാർഥികളാണ് ലീഡ് ചെയ്യുന്നത്. ഇന്നു ഉച്ചയ്ക്കു ശേഷം ഫലപ്രഖ്യാപനമുണ്ടായേക്കും. ഞായറാഴ്ച രാവിലെ വോട്ടെണ്ണൽ പുനരാരംഭിച്ചു. ആകെ പോൾ ചെയ്ത 5185 വോട്ടുകളിൽ 3931 വോട്ടുകൾ എണ്ണിയതായി ജെ എൻ യു വോയ്സ് ട്വീറ്റ് ചെയ്തു. |#JNUSUElectionResult ● Central Panel Vote count - 3931 Total vote -5185 ●Vice President Geeta Sri (ABVP)- 707 liji (NSUI)- 388 Purna chandra (BAPSA)- 483 Sarika (Left Unity)- 1900#JNUSU_Election2018 — JNU Voice (@jnu_voice) September 16, 2018 എസ്എഫ്ഐ, ഐസ, എഐഎസ്എഫ്, ഡിഎസ്എഫ് എന്നിവരാണ് ഇടതുസഖ്യത്തിലുള്ളത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇടത് ഐക്യ സ്ഥാനാർഥിയായ ഐജാസ് അഹമ്മദ് റാതർ, എബിവിപി സ്ഥാനാർഥിയായ ഗണേഷിനെക്കാൾ വളരെ മുന്നിലാണ്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഇടതുസഖ്യത്തിന്റെ എൻ സായി ബാലാജിയാണ് മുന്നിൽ.ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഇടതുസഖ്യത്തിന്റെ അമുതയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇടതുസഖ്യത്തിന്റെ സരികയും മുന്നിട്ടുനിൽക്കുന്നു. content highlights:left unity leads JNUSU Election 2018


from mathrubhumi.latestnews.rssfeed https://ift.tt/2xhzecY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages