കൊച്ചി: മഞ്ഞപ്പടയുടെ ആരാധകർക്ക് നിരാശ. കേരളത്തിന്റെ സ്വന്തം കേരളാ ബ്ലാസ്റ്റേഴ്സിനെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ കൈവിട്ടു. സച്ചിൻ തന്റെ കൈവശമുള്ള ടീമിന്റെ ഓഹരികൾ വിറ്റു. സച്ചിൻ ടീമിനെ കൈയൊഴിഞ്ഞ നിരാശയ്ക്കിടയിലും സച്ചിന്റെ ഓഹരികൾ എം.എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് വാങ്ങുമെന്ന അനൗദ്യോഗിക റിപ്പോർട്ടുകൾ മലയാളി ആരാധകർക്ക് ആശ്വാസം പകരുന്ന വാർത്തയാണ്. സച്ചിന്റെ കൈവശമുള്ള ഓഹരികൾ വാങ്ങുന്നുവെന്ന റിപ്പോർട്ടുകളോട് ലുലു ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കേരളാ ബ്ലാസ്റ്റേഴ്സുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് സച്ചിൻ വ്യക്തമാക്കിയതായി ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തു. 2014 ൽ ഐഎസ്എൽ ആരംഭിച്ചത് മുതൽ ബ്ലാസ്റ്റേഴ്സിൽ സച്ചിന് ഓഹരി പങ്കാളിത്തമുണ്ടായിരുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മീഡിയാ ആൻഡ് എന്റെർടെയ്ൻമെന്റ് ഹൗസായ പ്രസാദ് ഗ്രൂപ്പിന്റെ കൈവശമാണ് നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ എൺപതു ശതമാനം ഓഹരികളുള്ളത്. ബാക്കി 20 ശതമാനം ഓഹരിയാണ് സച്ചിന്റെ കൈവശമുണ്ടായിരുന്നത്. ഇതാണ് സച്ചിൻ കൈയൊഴിഞ്ഞത്. 2014 ൽ ഹൈദരബാദ് ആസ്ഥാനമായുള്ള ബിസിനസ്സുകാരൻ പ്രസാദ് പോട്ലൂരിയുമായി ചേർന്നാണ് സച്ചിൻ ബ്ലാസ്റ്റേഴ്സ് ടീം ഉണ്ടാക്കിയത്. തുടക്കത്തിൽ 40 ശതമാനം ഓഹരിയാണ് സച്ചിനുണ്ടായിരുന്നത്. ഇടക്കാലത്ത് പോട്ലൂരി അദ്ദേഹത്തിന്റെ കൈവശമുള്ള ഓഹരി വിറ്റു. നിമ്മഗഡ്ഡ പ്രസാദ്, നിർമ്മാതാവ് അല്ലു അർജുൻ, നടന്മാരായ നാഗാർജുന, ചിരഞ്ജീവി എന്നിവർ ചേർന്നാണ് ഓഹരികൾ വാങ്ങിയത്. ആ ഘട്ടത്തിൽ സച്ചിൻ തന്റെ കൈവശമുള്ള ഓഹരികളിൽ പകുതി ഇവർക്ക് കൈമാറി. ബാക്കി സച്ചിന്റെ കൈവശം ശേഷിച്ചിരുന്നത് 20 ശതമാനം ഓഹരിയാണ്. അതാണ് ഇപ്പോൾ വിറ്റത്. content highlights:lulu group may take over sachin tendulkars share in kerala blasters says reports
from mathrubhumi.latestnews.rssfeed https://ift.tt/2OskT4S
via
IFTTT
No comments:
Post a Comment