വദ്രയെ ലക്ഷ്യമിട്ട് എന്‍ഫോഴ്‌സ്‌മെന്റ്; ഗുഡ്ഗാവിലെ ഭൂമി ഇടപാടില്‍ അന്വേഷണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 5, 2018

വദ്രയെ ലക്ഷ്യമിട്ട് എന്‍ഫോഴ്‌സ്‌മെന്റ്; ഗുഡ്ഗാവിലെ ഭൂമി ഇടപാടില്‍ അന്വേഷണം

ന്യുഡല്‍ഹി: ഭൂമി ഇടപാടില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയെ കുടുക്കാനുള്ള നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഗുഡ്ഗാവിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വദ്രയ്ക്കും മുന്‍ ഹരിയാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്കുമെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ വിശദാംശങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് തേടി.

ഗുഡ്ഗാവിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ശനിയാഴ്ചയാണ് പോലീസ് വദ്രയ്ക്കും ഹൂഡയ്ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഇവര്‍ക്കുപുറമേ ഡി.എല്‍.എഫ്, ഓംകാരേശ്വര്‍ പ്രോപ്പര്‍ട്ടീസ് എന്നീ കമ്പനികള്‍ക്കെതിരെയും കേസെടുത്തിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, തട്ടിപ്പ്, കള്ളപ്രമാണമുണ്ടാക്കല്‍, അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസ്. വദ്രയുമായി ബന്ധപ്പെട്ട ഒരു കമ്പനി നടത്തിയ 3.5 ഏക്കര്‍ ഭൂമിയുടെ വില്‍പ്പനയും മറിച്ചുവില്‍പ്പനയും വഴി 5,000 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

ഐ.എ.എസ് ഓഫീസര്‍ ആയ അശോക് ഖേംകയാണ് 2012ല്‍ ഈ ഇടപാട് പുറത്തുകൊണ്ടുവന്നത്. എന്നാല്‍ അന്ന് കേന്ദ്രത്തില്‍ യു.പി.എ ഭരണമായതിനാല്‍ ഈ റിപ്പോര്‍ട്ട് വെളിച്ചംകണ്ടില്ല. കേസിനെ കുറിച്ച് പഠിച്ചുവരികയാണെന്നും കള്ളപ്പണം ഇടപാടുമായി ബന്ധപ്പെട്ട കുറ്റകൃത്യം നടന്നുവെന്ന് കണ്ടെത്തിയാല്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി. കേസിന്റെ രേഖകള്‍ പോലീസില്‍ നിന്നും തേടണ്ടേ കാര്യമില്ല. അത് വര്‍ഷങ്ങളായി പൊതുസമൂഹത്തിനു മുന്നിലുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു.

സുരേന്ദര്‍ ശര്‍മ്മ എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വദ്രയ്ക്കും ഹൂഡയ്ക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഇരുവരും മന്ത്രിമാരും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രമുഖരായ നിര്‍മ്മാതാക്കളുമായി ചേര്‍ന്ന് ഗൂഢാലോചന ചെയ്തുവെന്നും അതില്‍ അവര്‍ പദവികള്‍ ദുരുപയോഗം ചെയ്തുവെന്നും 5,000 കോടിയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നും പരാതിക്കാരന്‍ ഉന്നയിച്ചിരുന്നു.

അതേസമയം, എന്‍ഫോഴ്‌സ്‌മെന്റ് നടപടിയോട് പ്രതികരിക്കാന്‍ വദ്രയുടെ അഭിഭാഷകര്‍ തയ്യാറായില്ല. തനിക്കെതിരായ കേസുകള്‍ രാഷ്ട്രീയ പകപോക്കലാണെന്ന് ഭൂപീന്ദര്‍ ഹൂഡ പറയുന്നു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഇത് പരാജയപ്പെട്ട ഒരു സര്‍ക്കാരാണ്. സ്വന്തം പരാജയം മറയ്ക്കാന്‍ അവര്‍ എന്നെ കരുവാക്കുന്നു. ബി.ജെ.പി തട്ടിക്കൂട്ടിയ പരാതിയാണത്. കഴിഞ്ഞ നാലു വര്‍ഷമായി നടത്തിയ അന്വേഷണത്തില്‍ തനിക്കെതിരെ ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അവരുടെ നിരാശ അവര്‍ പ്രകടിപ്പിക്കുകയാണെന്നും ഹൂഡ ആരോപിച്ചു.



from mangalam.com https://ift.tt/2MKmBlr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages