തൃശ്ശൂര്‍: തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലില്‍ വെച്ച് ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ അപമാനിക്കാന്‍ ശ്രമിച്ചതിന് ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ആര്‍.എല്‍. ജീവന്‍ലാലിനെ പാര്‍ട്ടി പുറത്താക്കി.
പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഒരു വര്‍ഷത്തേക്കാണ് പുറത്താക്കിയിരിക്കുന്നത്. ഇതിന് പുറമെ സംഘടനയുടെ ഇരിങ്ങാലക്കുട ബ്ലോക്ക് ജോ. സെക്രട്ടറി സ്ഥാനത്തുനിന്നും ജീവന്‍ലാലിനെ മാറ്റിയിട്ടുണ്ട്. എന്നാല്‍, ഇക്കാര്യം പാര്‍ട്ടി ഔദ്യോഗിക രീതിയില്‍ വ്യക്തമാക്കിയിട്ടില്ല.
സി.പി.എം നേതാക്കള്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയൊന്നുമില്ലെന്നും പരാതി ഒതുക്കി തീര്‍ക്കാനാണ് അവര്‍ ശ്രമിച്ചതെന്നുമാണ് യുവതി കാട്ടൂര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മെഡിക്കല്‍ എന്‍ട്രന്‍സിന് കോച്ചിങ്ങിന് ചേരാന്‍ തിരുവനന്തപുരത്ത് പോവുകയായിരുന്ന യുവതിക്കൊപ്പം ജീവന്‍ലാലും പോയിരുന്നു. ഇയാള്‍ ഇടപെട്ട് സീറ്റ് ഏര്‍പ്പെടുത്തി കൊടുക്കുകയും ചെയ്തിരുന്നു. തിരിച്ചു വരുന്നതിനിടെ എംഎല്‍എ ഹോസ്റ്റലില്‍ എത്തി ബാഗ് എടുക്കാന്‍ ചെന്ന തന്നെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.
എംഎല്‍എ ഹോസ്റ്റലിലെ ഇരിങ്ങാലക്കുട എംഎല്‍എയുടെ മുറിയില്‍ വച്ച് ജീവന്‍ലാല്‍ പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
from mangalam.com https://ift.tt/2ClzsG0
via IFTTT
No comments:
Post a Comment