ദോഹ : വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് രാജ്യം വിട്ടു പോകണമെങ്കില്‍ എക്‌സിറ്റ് വിസ വേണ്ടെന്ന നിയമത്തിന് ഖത്തറിന്റെ അംഗീകാരം. രാജ്യം വിടണമെങ്കി തൊഴില്‍ ദാതാവിന്റെ അനുമതി വേണമെന്ന നിയമമാണ് എടുത്തുമാറ്റിയത്. പുതിയ നിയമപ്രകാരം എല്ലാ കമ്പനികളിലെയും ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന മാക്‌സിമം 5 ശതമാനം പേര്‍ക്ക് മാത്രമേ ഖത്തര്‍ വിടാന്‍ അനുമതി ആവശ്യമുള്ളൂ. പ്രവാസികളുടെ വരവിലും തിരിച്ചുപോക്കിലുമുള്ള താമസം ഒഴിവാക്കാനാണ് ഇത്തരമൊരു നിയമമാറ്റമെന്നാണ് റിപ്പോര്‍ട്ട്. ഖത്തറിന്റെ ഈ നീക്കത്തെ യു.എന്‍ ഏജന്‍സിയായ അന്താരാഷ്ട്ര തൊഴില്‍ ഏജന്‍സി സ്വാഗതം ചെയ്തു.
ഖത്തറിലെ കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തില്‍ പോസിറ്റീവായ സ്വാധീനം സൃഷ്ടിക്കാന്‍ ഈ നിയമത്തിന് കഴിയുമെന്ന് സംഘടന നിരീക്ഷിച്ചു. തൊഴില്‍ പരിഷ്‌കരണത്തിനും മറ്റ് നടപടി ക്രമങ്ങളിലും ഖത്തര്‍ സര്‍ക്കാരിനുള്ള അര്‍പ്പണബോധം വ്യക്തമാക്കുന്നതാണ് എക്‌സിറ്റ് പെര്‍മിറ്റുകള്‍ വേണ്ടെന്ന് വയ്ക്കാനുള്ള തീരുമാനമെന്നും അന്താരാഷ്ട്ര ലേബര്‍ സംഘടനാ തലവന്‍ ഹൗതാന്‍ ഹുമയൂണ്‍പൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.
from mangalam.com https://ift.tt/2MOReGw
via IFTTT
No comments:
Post a Comment