കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ പീഡന പരാതി അട്ടിമറിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നീക്കം നടത്തുന്നുവെന്ന ആരോപണം ബലപ്പെടുന്നു. ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും അതില്‍ വിശദമായ പരിശോധന നടത്തിവരികയാണെന്നും എസ്.പി ഹരിശങ്കര്‍. നിലവില്‍ ബിഷപ്പിനെ വിളിച്ചുവരുത്തേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
അന്വേഷണ ഉദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദ്ദമൊന്നുമില്ല. അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണ് നടക്കുന്നത്. മൊഴികളും മറ്റു തെളിവുകളും വിശദമായി പരിശോധിക്കാന്‍ ഏഴു ദിവസത്തെ സാവകാശം കൂടി അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്. ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ ഈ വൈരുദ്ധ്യങ്ങളെല്ലാം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം വരെ പോലീസ് അറിയിച്ചിരുന്നത്.
ബിഷപ്പിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ ഉന്നതതലത്തില്‍ ശക്തമായ സമ്മര്‍ദ്ദം നടക്കുന്നതായി നേരത്തെ സൂചനയുണ്ടായിരുന്നു. ബിഷപപിനെ അറസ്റ്റു ചെയ്യാന്‍ മതിയായ തെളിവുകള്‍ ലഭിച്ചതോടെ അറസ്റ്റുണ്ടായേപറ്റൂ എന്ന് അന്വേഷണസംഘം നിലപാട് എടുത്തതോടെയാണ് അട്ടിമറി ശ്രമം ഊര്‍ജിതമായത്. കഴിഞ്ഞ ദിവസം ഐ.ജി വിജയ് സാക്കറെയുടെ വസതിയില്‍ ചേര്‍ന്ന അവലോകയോഗത്തിനു ശേഷമാണ് അന്വേഷണസംഘത്തിനു മേല്‍ സമ്മര്‍ദ്ദം ഏറിയതെന്നും സൂചനയുണ്ട്. അന്വേഷണത്തില്‍ ചില പിഴവുകള്‍ സംഭവിച്ചുവെന്നും അതിനാല്‍ വിശദമായി വീണ്ടും അന്വേഷണം നടത്താനുമാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലരവരെ നീണ്ട യോഗത്തില്‍ ഐ.ജി നിര്‍ദേശിച്ചത്. എസ്.പി ഹരിശങ്കര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഐ.ജി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ ധരിപ്പിച്ചതോടെയാണ് അന്വേഷണം വീണ്ടും നീട്ടാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
പോലീസിന്റെ തലപ്പത്ത് ഒത്തുകളി നാടകം നടക്കുന്നതായി സംശയം വന്നതോടെയാണ് ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീയുടെ കുടുംബം കോടതിയെ സമീപിക്കാനും ഒരുങ്ങുന്നത്. കേസില്‍ നിന്ന് പിന്മാറാന്‍ ഇപ്പോഴും സമ്മര്‍ദ്ദം തുടരുന്നതിനാലും പ്രതി പുറത്തു സ്വതന്ത്രനായി കഴിയുന്നത് പരാതിക്കാരിക്കും സാക്ഷികള്‍ക്കും ഭീഷണിയാണെന്നും തെളിവുകള്‍ വ്യാപകമായി നശിപ്പിക്കാന്‍ സാധ്യതയുള്ളതിനാലും അറസ്റ്റ് ഉടന്‍ വേണമെന്ന ആവശ്യമാണ് കന്യാസ്ത്രീയുടെ കുടുംബം മുന്നോട്ടുവയ്ക്കുന്നത്.
from mangalam.com https://ift.tt/2LXnaDg
via IFTTT
No comments:
Post a Comment