തിരുവനന്തപുരം: ജലന്ധർ ബിഷപ്പിനെതിരായ പീഡന കേസ് അന്വേഷിക്കുന്ന സംഘത്തിന് ഭീഷണി.വൈക്കം ഡിവൈ.എസ്.പിയെ അപകടത്തിൽപ്പെടുത്താൻ ശ്രമമുണ്ടായി. തണ്ണീർമുക്കം ഭാഗത്ത് വെച്ച് ഡിവൈ.എസ്.പി സഞ്ചരിച്ച വാഹനത്തിന് നേരെ അതിവേഗത്തിൽ ലോറി കുതിച്ചെത്തി. തലനാരിഴക്കാണ് ഡിവൈ.എസ്.പി.രക്ഷപ്പെട്ടത്. അറസ്റ്റ് ഒഴിവാക്കാൻ ഭരണപക്ഷത്ത് നിന്നും അന്വേഷണ സംഘത്തിനുമേൽ കടുത്ത സമ്മർദ്ദവും ഉയരുന്നു.അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടുകൾ ഉന്നതർ ചോർത്തി ബിഷപ്പിന് നൽകുന്നതായും സൂചനയുണ്ട്. കേസൊതുക്കാൻ വേണ്ടി അന്വേഷണ ഉദ്യോഗസ്ഥർക്ക് കോടികൾ വാഗ്ദ്ധാനം ചെയ്തതായും വിവരമുണ്ട്. എന്നാൽ അറസ്റ്റ് വേണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് അന്വേഷണ സംഘം. അറസ്റ്റിനായി ജലന്ധറിലേക്ക് വീണ്ടും പോകാനും ആലോചിക്കുന്നുണ്ട്. അറസ്റ്റില്ലെങ്കിൽ അന്വേഷണ ചുതല ഒഴിയാനാണ് സംഘത്തിന്റെ തീരുമാനം. അദ്ദേഹത്തിന്റെ മൊഴിൽ ഏറെയും വാസ്തവിരുദ്ധമായ കാര്യങ്ങളാണ് ഉള്ളത്. അറസ്റ്റ് ചെയ്യാൻ ആവശ്യമായ തെളിവുകളും ലഭിച്ചിട്ടുണ്ട്. ബിഷപ്പ് മഠത്തിൽ തങ്ങിയതിനും മറ്റു കന്യാസ്ത്രീകളുടെ മൊഴികളും നിർണായകമാണ്. ഈ സാഹചര്യങ്ങളിൽ അറസ്റ്റിൽ നിന്ന് പിന്നോട്ട്പോകേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം. 2014-16 കാലഘട്ടത്തിൽ നാടുകുന്നിലെ മഠത്തിൽവെച്ചു 13 തവണ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി.
from mathrubhumi.latestnews.rssfeed https://ift.tt/2wASlyt
via
IFTTT
No comments:
Post a Comment