മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 2, 2018

മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. ഇന്ന് പുലർച്ചെ 4.40 നാണ് മുഖ്യമന്ത്രി യാത്രപുറപ്പെട്ടത്. മൂന്ന് ആഴ്ചയാണ് മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സയ്ക്ക് വിധേയനാകുക തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ എമിറേറ്റ്സ് വിമാനത്തിൽ ദുബായ് വഴിയാണ് മുഖ്യമന്ത്രിയുടെ യാത്ര. തിങ്കളാഴ്ച പോകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പെട്ടെന്ന് തീരുമാനം മാറ്റി ഇന്ന് പുറപ്പെടുകയായിരുന്നു. അതീവ രഹസ്യമായിട്ടായിരുന്നു ഇന്നത്തെ യാത്രക്കുള്ള തീരുമാനം എടുത്തത്. പൊതുഭരണ വകുപ്പ് സെക്രട്ടറി അടക്കം മൂന്ന് പേർക്ക് മാത്രമാണ് ഈ കാര്യം അറിയാമായിരുന്നത്. അമേരിക്കയിലെ പ്രശസ്തമായ മേയോ ക്ലിനിക്കിൽ ചികിത്സക്കായാണ് മുഖ്യമന്ത്രി പുറപ്പെട്ടിരിക്കുന്നത്. നേരത്തെ കഴിഞ്ഞമാസം 19ന് പോകാനായിരുന്നു തീരുമാനിച്ചത് എങ്കിലും കേരളത്തിലുണ്ടായ പ്രളയം കാരണം ആ യാത്ര നീട്ടിവെക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഗവർണർ പി സദാശിവത്തെ സന്ദർശിച്ച് മുഖ്യമന്ത്രി തന്റെ യാത്രയെ കുറിച്ച് ചർച്ച ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ചുമതല പകരംആർക്കും നൽകിയിട്ടില്ല. പ്രധാനപ്പെട്ട ഫയലുകൾ ഇ-ഫയൽ സംവിധാനം വഴി മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും. മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രി ഇ.പി ജയരാജൻ മന്ത്രിസഭാ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/2wAn8wl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages