സംസ്ഥാനം എലിപ്പനി ഭീതിയില്‍: അതീവ ജാഗ്രത നിര്‍ദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 2, 2018

സംസ്ഥാനം എലിപ്പനി ഭീതിയില്‍: അതീവ ജാഗ്രത നിര്‍ദേശം

കോഴിക്കോട്: സംസ്ഥാനത്താകെ കഴിഞ്ഞ ദിവസം 40 ലേറെ പേർക്ക് എലിപ്പനി സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. എലിപ്പനി ബാധിച്ച് ഇന്നലെ മാത്രം എട്ട് പേർ മരിച്ചു.. ഏറ്റവുമധികം മരണം സംഭവിച്ചത് കോഴിക്കോട് ജില്ലയിലാണ്. മൂന്ന് പേരാണ് കോഴിക്കോട് എലിപ്പനി ബാധിച്ച് മരണപ്പെട്ടത്. രണ്ടു ദിവസത്തിനകം 20 പേരാണ് മരിച്ചത്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുണ്ടെങ്കിലും എലിപ്പനി ബാധിച്ചവരുടെ എണ്ണം വർധിച്ചത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുകയാണ്. സംസ്ഥാനത്ത് 92 പേരാണ് എലിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. 40 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 28 പേർ കോഴിക്കോട് സ്വദേശികളാണ്. എല്ലാ ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളിലും എലിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാലിൽ ഏതെങ്കിലും രീതിയിലുള്ള ചെറിയ മുറിവെങ്കിലും ഉണ്ടെങ്കിൽ അതിന് ആന്റിസെപ്റ്റിക് ലോഷനുകൾ ഉപയോഗിക്കണമെന്ന പ്രത്യേക നിർദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. അതോടൊപ്പം കൈയുറകളും കാലുറകളും നിർബന്ധമായും ഈ പ്രദേശങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങൾക്കും പുനരധിവാസ പ്രവർത്തനങ്ങൾക്കും മുന്നിട്ടിറങ്ങുന്നവർ ധരിക്കണം. പ്രതിരോധ ഗുളികൾ എല്ലാ ആശുപത്രികളിലും നൽകിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പ്രതിരോധ ഗുളികൾകഴിച്ചിട്ടുള്ളവരാണെങ്കിലും ഈ ആഴ്ചയും തുടർന്ന് കഴിക്കണമെന്നും നിർദേശം നൽകുന്നുണ്ട്. എല്ലാ സർക്കാർ ആശുപത്രികളിലും ഒരു എലിപ്പനി കോർണർ ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ മാത്രമായി 16 സ്ഥലങ്ങളിലായി ഒരു നഴ്സും ഡോക്ടറുമടങ്ങുന്ന പ്രത്യേക താൽക്കാലിക ആശുപത്രികൾ ഉടൻ തുടങ്ങുന്നതായിരിക്കും. നാളെ വൈകുന്നേരത്തോടെ ഇത് പൂർണമായും സജ്ജമായി പ്രവർത്തനമാരംഭിക്കും. കോഴിക്കോട് മെഡിക്കൽ കോളേജിൽഡെങ്കിപ്പനിക്കായി തുടങ്ങിയ പ്രത്യേക വാർഡ് എലിപ്പനിക്കായി ഉപയോഗിക്കാനും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. content highlight: leptosprosis in kerala


from mathrubhumi.latestnews.rssfeed https://ift.tt/2PrNIyt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages