ഏകീകൃത വ്യക്തിനിയമം അഭികാമ്യമോ അത്യാവശ്യമോ അല്ല -നിയമകമ്മിഷൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 2, 2018

ഏകീകൃത വ്യക്തിനിയമം അഭികാമ്യമോ അത്യാവശ്യമോ അല്ല -നിയമകമ്മിഷൻ

ന്യൂഡൽഹി: ഈ ഘട്ടത്തിൽ രാജ്യത്ത് ഏകീകൃത വ്യക്തിനിയമം അത്യാവശ്യമോ അഭികാമ്യമോ അല്ലെന്ന് നിയമകമ്മിഷൻ കേന്ദ്രസർക്കാരിനു നല്കിയ റിപ്പോർട്ടിൽ അഭിപ്രായപ്പെട്ടു. വളരെ വ്യാപ്തിയുള്ള വിഷയമാണിതെന്നും അതു നടപ്പാക്കുന്നതിന്റെ പ്രത്യാഘാതങ്ങളെന്താകുമെന്ന് പരിശോധിച്ചിട്ടില്ലെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.ഏകീകൃത വ്യക്തിനിയമം കൊണ്ടുവരുമെന്നത് ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായിരുന്നു. ഇതേക്കുറിച്ചു പഠിക്കാൻ 2016 ജൂണിലാണ് കേന്ദ്രസർക്കാർ കമ്മിഷനോട് ആവശ്യപ്പെട്ടത്. “ഭരണഘടനപ്രകാരമുള്ള മൗലികാവകാശത്തെ ഖണ്ഡിക്കുന്നില്ലെന്ന് ഉറപ്പുവരുത്തി വ്യക്തിനിയമങ്ങളുടെ വൈവിധ്യം നിലനിർത്തുകയാണ് നല്ലത്. രാജ്യത്തെ ബഹുസ്വരതയെ നിഷേധിക്കുന്നതാകരുത് മതനിരപേക്ഷത” -സുപ്രീംകോടതി മുൻ ജഡ്ജി ബി.എസ്. ചൗഹാൻ തലവനായ കമ്മിഷൻ പറയുന്നു. രാഷ്ട്രീയപ്പാർട്ടികൾ, മത-സാമുദായിക സംഘടനകൾ തുടങ്ങിയവയിൽനിന്നും പൊതുജനങ്ങളിൽനിന്നും അഭിപ്രായം തേടിയ ശേഷമാണ് കമ്മിഷൻ റിപ്പോർട്ടു തയ്യാറാക്കിയത്. വെള്ളിയാഴ്ചയാണ് 185 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചത്. ഏകീകൃതരാഷ്ട്രം എല്ലാകാര്യത്തിലും ഒരുപോലെയാകണമെന്നില്ലെന്നും ‘കുടുംബനിയമ പരിഷ്കാരങ്ങൾ’ എന്നുപേരുള്ള റിപ്പോർട്ടിൽ പറയുന്നു. “വ്യത്യസ്തതകളെ വിവേചനമായി കാണാനാവില്ല. ജനാധിപത്യത്തിന്റെ കരുത്തിന്റെ സൂചകമാണത്. ലോകത്തു പല രാജ്യങ്ങളും ഇപ്പോൾ വൈവിധ്യങ്ങളെ അംഗീകരിക്കാൻ തുടങ്ങിയിരിക്കുകയാണ്”- കമ്മിഷൻ അഭിപ്രായപ്പെട്ടു. അതേസമയം, വിവാഹവും വിവാഹമോചനവും സംബന്ധിച്ച് എല്ലാമതങ്ങളിലുമുള്ള വ്യക്തിനിയമങ്ങളിൽ കമ്മിഷൻ ഭേദഗതി നിർദേശിച്ചിട്ടുണ്ട്. ‌പ്രധാന നിർദേശങ്ങൾ* പരസ്ത്രീ/പരപുരുഷഗമനം വിവാഹമോചനത്തിനുള്ള കാരണങ്ങളിലൊന്നാക്കണം. വിവാഹമോചന പ്രക്രിയ ലളിതമാക്കണം. ദുരിതംപിടിച്ച വിവാഹബന്ധത്തിൽനിന്ന് എളുപ്പം പുറത്തുകടക്കുന്നതിനുള്ള വഴിയായാണ് സ്ത്രീകൾ സ്ത്രീധനപീഡന നിയമം ഉപയോഗപ്പെടുത്തുന്നതെന്ന് കമ്മിഷൻ നിരീക്ഷിക്കുന്നു.* വിവാഹ ഉടമ്പടികളിൽ ബഹുഭാര്യത്വം ക്രിമിനൽക്കുറ്റമാക്കണം. ഇത് എല്ലാ സമുദായങ്ങൾക്കും ബാധകമാക്കണം. ‘രണ്ടു ഭാര്യമാരുണ്ടാവുന്നതിന്റെ ധാർമികതയോ ഏകഭാര്യത്വത്തിന്റെ മഹനീയതയോ കണക്കിലെടുത്തല്ല ഈ ശുപാർശ. മറിച്ച് പുരുഷനുമാത്രം ഒന്നിലേറെ പങ്കാളികളാകാമെന്ന വസ്തുത അനീതിയാണെന്നതിനാലാണ്’ -കമ്മിഷൻ പറയുന്നു. * ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിവാഹപ്രായം 18 വയസ്സാക്കണം. എങ്കിലേ അവർക്ക് തുല്യരെന്ന നിലയിൽ വിവാഹിതരാകാനാവൂ. ഉഭയസമ്മതം നൽകാനുള്ള പ്രായമെത്തിയവർക്ക് വിവാഹിതരാകാൻ പ്രായവ്യത്യാസം വേണമെന്നത് റദ്ദാക്കണം. ശരിയായ അർഥത്തിലുള്ള തുല്യതയ്ക്കു വിരുദ്ധമാണ് ഈ നിലപാട്. പക്വതയെത്തുന്നതിനു സാർവദേശീയമായി ഒരു പ്രായം അംഗീകരിച്ചിട്ടുണ്ടെങ്കിൽ, ആ പ്രായത്തിലുള്ള പൗരന്മാർക്ക് സർക്കാരുകളെ തിരഞ്ഞെടുക്കാൻ അവകാശം നൽകിയിട്ടുണ്ടെങ്കിൽ, അവർക്ക് ആ പ്രായത്തിൽ സ്വന്തം പങ്കാളികളെ തിരഞ്ഞെടുക്കാനും അവകാശമുണ്ട്. 1875-ലെ ഇന്ത്യൻ മെജോറിറ്റി നിയമത്തിൽ പതിനെട്ടാണ് പ്രായപൂർത്തിയാകുന്ന പ്രായം. * ഭാര്യയ്ക്കും ഭർത്താവിനും പ്രായവ്യത്യാസം വേണമെന്ന വാദത്തിനു നിയമപരമായി ഒരടിസ്ഥാനവുമില്ല. വിവാഹത്തിലേർപ്പെടുന്ന പങ്കാളികൾ എല്ലാ അർഥത്തിലും തുല്യരാണ്. അവരുടെ പങ്കാളിത്തം തുല്യർ തമ്മിലുള്ളതാവുകയും വേണം. * സഹജീവനബന്ധത്തിലുണ്ടാകുന്ന കുട്ടികളെ നിയമപരമായി അംഗീകരിക്കാൻ പാർലമെന്റ് നിയമം കൊണ്ടുവരണം. അവരുടെ രക്ഷിതാക്കളുടെ സ്വത്തിൽ കുട്ടികൾക്ക് പരമ്പരാഗതമായി അവകാശമുന്നയിക്കാനാവണം. സമുദായങ്ങൾക്കുള്ളിലെ തുല്യതയും സ്ത്രീപുരുഷസമത്വവും ഉറപ്പാക്കുന്നതിന് സമുദായങ്ങൾ തമ്മിലുള്ള തുല്യത ഉറപ്പാക്കുംമുമ്പ് നിയമനിർമാണസഭ പരിഗണന നൽകണമെന്ന് റിപ്പോർട്ട് അഭ്യർഥിക്കുന്നു. ഇത്തരത്തിൽ സമ്പൂർണ ഏകീകരണമില്ലാതെ വ്യക്തിനിയമങ്ങൾക്കുള്ളിലെ അർഥമുള്ള വ്യത്യാസങ്ങൾ പരിരക്ഷിക്കാനും അസമത്വങ്ങൾ നീക്കാനും കഴിയുമെന്നും കമ്മിഷൻ പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2PsWI6q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages