ന്യൂഡല്‍ഹി: ഇരുപത്തിമൂന്നുകാരിയെ സിനിമയ്‌ക്കെന്ന പേരില്‍ വിളിച്ചുവരുത്തി മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി പീഡിപ്പിച്ചതായി പരാതി. ജോലി വാഗ്ദാനം ചെയ്താണ് യുവതിയെ യുവാവ് വലയില്‍ വീഴ്ത്തിയത്. തെക്കന്‍ ഡല്‍ഹിയിലെ സന്‍ഗം വിഹാറിലാണ് സംഭവം നടന്നത്.
അതുല്‍ ഗുപ്ത എന്ന ആള്‍ തനിക്ക് ജോലി വാഗ്ദാനം നല്‍കിയാണ് പരിചയപ്പെട്ടതെന്നാണ് പീഡനത്തിനിരയായ യുവതിയുടെ പരാതിയില്‍ പറയുന്നത്. ഇയാള്‍ ഉന്നത ഉദ്യോഗത്തില്‍ ഇരിക്കുന്ന ആളെന്നാണ് യുവതിയെ തെറ്റിദ്ധരിപ്പിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിനാണ് തിയറ്റര്‍ ഹാളിലേക്ക് യുവതിയെ യുവാവ് വിളിച്ചു വരുത്തിയത്. പിന്നാലെ മയക്കുമരുന്ന് കലര്‍ത്തിയ തണുത്ത പാനീയം നല്‍കുകയായിരുന്നു. ഇതോടെ അബോധാവസ്ഥയിലായ യുവതിയെ ഷാഹ്പൂരിലുള്ള ഒരു മുറിയില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് എയിംസില്‍ യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
from mangalam.com https://ift.tt/2NOYGkq
via IFTTT
No comments:
Post a Comment