കൊച്ചി: കെ. കരുണാകരനെ താഴെ ഇറക്കിയ ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയത് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പാണെന്ന് മുന്‍ മന്ത്രി ടി.എച്ച് മുസ്തഫ. ഉമ്മന്‍ ചാണ്ടിക്കൊപ്പം കരുണാകരനെ താഴെയിറക്കാന്‍ കൂട്ട് നിന്നത് എം.എം ഹസനാണ്. ഹസന്‍ ഇന്നത്തെപ്പോലെ അന്നും അവസരവാദത്തിന്റെ ആള്‍രൂപമാണെന്നും ടി.എച്ച് മുസ്തഫ പറഞ്ഞു.
കേരള കോണ്‍ഗ്രസ് (ബി)യും സി.എം.പിയും ഒഴികെ എല്ലാ ഘടകകക്ഷികളും എ ഗ്രൂപ്പിന്റെ ഉപചാപത്തിന് കൂട്ടുനിന്നുവെന്നും ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ഇനിയെങ്കിലും മാപ്പ് പറയണമെന്നും മുസ്തഫ ആവശ്യപ്പെട്ടു. ചാരക്കേസില്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മുസ്തഫയുടെ പ്രതികരണം.
കെ. കരുണാകരനെ ചതിച്ചത് കേരള രാഷ്ട്രീയത്തില്‍ സജീവമായ അഞ്ച് നേതാക്കന്‍മാരാണെന്ന് മകള്‍ പദ്മജ വെളിപ്പെടുത്തിയിരുന്നു. അവര്‍ ഇപ്പോഴും സുരക്ഷിതരായി തുടരുകയാണെന്നും അവരുടെ പേരുകള്‍ സുപ്രീം കോടതി നിയമിച്ച അന്വേഷണ സമിതിയോട് പറയുമെന്നും പദ്മജ പ്രതികരിച്ചിരുന്നു.
അതേസമയം മുസ്തഫയുടെ വെളിപ്പെടുത്തല്‍ പരോക്ഷമായി തള്ളി കെ. മുരളീധരന്‍ രംഗത്ത് വന്നു. കെ. കരുണാകരനെ ചതിച്ചത് നരസിംഹ റാവു ആണെന്നും കേരള നേതാക്കളെക്കുറിച്ച് കരുണാകരന്‍ പറഞ്ഞിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. റാവു പ്രതിസന്ധി സമയത്ത് കൈവിട്ടില്ലായിരുന്നെങ്കില്‍ കരുണാകരന് അപചയം ഉണ്ടാകില്ലായിരുന്നെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
from mangalam.com https://ift.tt/2paCQtN
via IFTTT
No comments:
Post a Comment