ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ ജനറല്‍ സീറ്റിലും വിജയക്കൊടി പാറിച്ച് ഇടതുസഖ്യം. യൂണിയന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയന്റ് സെക്രട്ടറി സീറ്റുകളാണ് ഇടതു സഖ്യം ജയിച്ചു കയറിയത്. എബിവിപിക്ക് കനത്ത തിരിച്ചടിയാണ് ഇത്തവണ നേരിടേണ്ടിവന്നത്. ആയിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടതു സഖ്യം ജെഎന്‍യു സര്‍വകലാശാലയില്‍ ജയിച്ചു കയറിയത്.
ഐസ നേതാവ് സായി ബാലാജി യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2,161 വോട്ടുകള്‍ സായ് ബാലാജി നേടിയപ്പോള്‍ എബിവിപിയുടെ ലളിത് പാണ്ഡെയ്ക്ക് 982 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഡിഎസ്എഫ് പ്രതിനിധി സരിക ചൗധരിയാണ് വൈസ്പ്രസിഡന്റ്. സരികയ്ക്ക് 2,692 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എബിവിപി സ്ഥാനാര്‍ഥി ഗീതാശ്രീ ബാര്‍വയ്ക്ക് 1,012 വോട്ടുകള്‍ നേടാനെ സാധിച്ചുള്ളു.
എസ്എഫ്‌ഐ പ്രതിനിധി ഐജാസ് അഹമ്മദ് ജനറല്‍ സെക്രട്ടറിയായും എഐഎസ്എഫ് പ്രതിനിധി അമുത ജയദീപ് ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഐജാസിന് 2,423 വോട്ടും അമുതയ്ക്ക് 2,047 വോട്ടുമാണ് ലഭിച്ചത്. ഇരുവര്‍ക്കുമെതിരെ മത്സരിച്ച എബിവിപി സ്ഥാനാര്‍ഥികളായ ഗണേശ് ഗുജ്ജാറിനും വെങ്കട് ചൗബിനും യഥാക്രമം 1,123ഉം 1,290 വോട്ടുകളാണ് ലഭിച്ചത്.
from mangalam.com https://ift.tt/2D95hSy
via IFTTT
No comments:
Post a Comment