തിരുവനന്തപുരം: കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്ന് പിടികൂടിയ ചായപ്പൊടിയിൽ മായം ചേർത്തതായി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനാ ഫലം. കളർചായപ്പൊടി ഉപയോഗിച്ചവർക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണർ എം.ജി രാജമാണിക്യം വ്യക്തമാക്കി. മാതൃഭൂമി ന്യൂസിന്റെ വാർത്താ പരമ്പരയാണ് ചായപ്പൊടിയിലെ മായം പുറത്തുകൊണ്ടു വന്നത്. വാർത്താ പരമ്പരയെത്തുടർന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ചായക്കടകളിൽ നിന്നും ഹോട്ടലുകളിൾ നിന്നും സാമ്പിളുകൾ ശേഖരിച്ചത്. കോഴിക്കോട്, മലപ്പുറം എടപ്പാളിലെ നരിപ്പറമ്പ് എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച ചായപ്പൊടി കളർ ചേർത്തുവെന്ന് പരിശോധനയിൽ തെളിഞ്ഞു. സിന്തറ്റിക് കളറുകളുടെ സാന്നിധ്യമാണ് ചായപ്പൊടിയിൽ കണ്ടെത്തിയിരിക്കുന്നത്. കളർചായപ്പൊടി ഉപയോഗിച്ച ചായക്കടകൾക്കെതിരെ നടപടിയെടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണർ എം ജി രാജമാണിക്യം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മൂന്ന് ലക്ഷം രൂപ വരെ പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണ് ഭക്ഷ്യവസ്തുവിൽ മായം ചേർക്കൽ. സംസ്ഥാനത്തെ മുഴുവൻ ചായക്കടകളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കാൻ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബില്ല് ഇല്ലാതെ ചായപ്പൊടി വാങ്ങരുത് എന്നും രാജമാണിക്യം ചായക്കടയുടമകൾക്ക് മുന്നറിയിപ്പ് നൽകി. ഒരു കിലോ ചായപ്പൊടിയിൽ നിന്ന് 200 കപ്പ് ചായയാണ് കണക്ക്. നിറം ചേർത്ത ചായപ്പൊടിയാണെങ്കിൽ നാനൂറ് കപ്പിന് മുകളിൽ ചായ വിൽക്കാം. പകുതി വിലയ്ക്ക് കളർ ചായപ്പൊടി കിട്ടുകയും ചെയ്യും. ഇതാണ് കച്ചവടക്കാരെ ആകർഷിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2MAHbjp
via
IFTTT
No comments:
Post a Comment