അഭിലാഷ് ടോമിയെ ആംസ്റ്റര്‍ഡാം ദ്വീപിലെത്തിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 25, 2018

അഭിലാഷ് ടോമിയെ ആംസ്റ്റര്‍ഡാം ദ്വീപിലെത്തിക്കും

സിഡ്നി: ഗോൾഡൻ ഗ്ലോബ് റേസിനിടെ അപകടത്തിൽപ്പെട്ട ഇന്ത്യൻ നാവികൻ അഭിലാഷ് ടോമിയെ ചികിത്സയ്ക്കായി ചൊവ്വാഴ്ച ആംസ്റ്റർഡാം ദ്വീപിലെത്തിക്കും. ഫ്രഞ്ച് ഫിഷറീസ് പട്രോളിങ് കപ്പലായ ഓസിരിസാണ് തിങ്കളാഴ്ച ഉച്ചയോടെ അഭിലാഷിനെ രക്ഷപ്പെടുത്തിയത്. അപകടത്തിൽപെട്ട് മൂന്നുദിവസങ്ങൾക്കു ശേഷമാണ് അഭിലാഷിനെ രക്ഷപ്പെടുത്താൻ സാധിച്ചത്.ഓസിരിസിൽനിന്ന് രണ്ട് സോഡിയാക് ബോട്ടുകൾ അഭിലാഷിന്റെ പായ്വഞ്ചിക്കരികിലെത്തുകയും പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം സ്ട്രെച്ചറിന്റെ സഹായത്തോടെ അഭിലാഷിനെ കപ്പലിൽ എത്തിക്കുകയുമായിരുന്നു. അഭിലാഷ് ടോമിയുടെ പായ്വഞ്ചിക്കരികിൽ രക്ഷാപ്രവർത്തകർ എത്തിയപ്പോൾ. ഫോട്ടോ: ഇന്ത്യൻ നേവി ഓസിരിസിൽനിന്ന് ഓസ്ട്രേലിയൻ നാവികസേനയുടെ കപ്പലായ എച്ച് എം എ എസ് ബെല്ലാട്ടിൽ ആംസ്റ്റർഡാം ദ്വീപിലേക്ക് എത്തിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ബെല്ലാട്ട് എത്താൻ വൈകുമെന്നതിനാൽ ഓസിരിസിൽ തന്നെ ആംസ്റ്റർഡാം ദ്വീപിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച രാവിലെ,അഭിലാഷുമായി കപ്പൽ ആംസ്റ്റർഡാമിലെത്തുമാണ് റിപ്പോർട്ടുകൾ. ആംസ്റ്റർഡാമിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം അഭിലാഷിന്റെ ആരോഗ്യനില വിശദമായി പരിശോധിക്കും. തുടർന്ന് മൗറീഷ്യസിലേക്ക് വിഗദ്ധ ചികിത്സയ്ക്കായി കൊണ്ടുപോവുകയും ചെയ്യും. അഭിലാഷ് ടോമിയുടെ പായ്വഞ്ചിക്കരികിൽ രക്ഷാപ്രവർത്തകർ എത്തിയപ്പോൾ. ഫോട്ടോ: ഇന്ത്യൻ നേവി ഇന്ത്യൻ നാവികസേനയുടെ ഐ എൻ എസ് സത്പുരയിലാണ് ആംസ്റ്റർഡാം ദ്വീപിൽനിന്ന് അഭിലാഷിനെ മൗറീഷ്യസിലേക്ക് കൊണ്ടുപോവുക. അഭിലാഷ് ടോമിയുടെ പായ്വഞ്ചിക്കരികിൽ രക്ഷാപ്രവർത്തകർ എത്തിയപ്പോൾ. ഫോട്ടോ: ഇന്ത്യൻ നേവി രക്ഷാപ്രവർത്തകർ അഭിലാഷിന്റെ പായ്വഞ്ചിക്കരികിൽ എത്തുന്നതിന്റെയും മറ്റുമുള്ള ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എ എൻ ഐ പുറത്തുവിട്ടു. #WATCH Golden Globe Race (GGR) skipper & Indian Naval officer, Commander Abhilash Tomy being rescued from South Indian Ocean, approximately 1900 nautical miles from Perth, Australia. He got dismasted and suffered a back injury, & was rescued earlier today (Source: Indian Navy) pic.twitter.com/mFfTYQrkNl — ANI (@ANI) September 24, 2018 ജൂലായ് ഒന്നിനാണ് ഫ്രാൻസിലെ ലെ സാബ്ലോ ദൊലോൻ തീരത്തുനിന്ന് അഭിലാഷ് ഗോൾഡൻ ഗ്ലോബ് റേസ് പ്രയാണം ആരംഭിച്ചത്. തൂരിയ എന്ന പായ്വഞ്ചിയിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. മോശം കാലാവസ്ഥയെ തുടർന്നാണ് ഓസ്ട്രേലിയയിലെ പെർത്തിൽനിന്ന് 3300 കിലോമീറ്റർ അകലെവച്ച് അഭിലാഷിന്റെ പായ്വഞ്ചി അപകടത്തിൽപ്പെട്ടത്. പായ്വഞ്ചിയുടെ തൂൺ തകർന്നുവീണ് അഭിലാഷിന്റെ മുതുകിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.


from mathrubhumi.latestnews.rssfeed https://ift.tt/2PWV5y4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages